CLOSE

‘കര്‍ഷകരെ ഭയപ്പെടുത്താന്‍ നോക്കരുത്’: ബിജെപിക്കെതിരേ തുറന്നപോരുമായി വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എംപി. മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് വരുണ്‍ രംഗത്തെത്തിയിരിക്കുന്നത്.

വലിയ മനസുള്ള ഒരു നേതാവിന്റെ വിവേകപൂര്‍ണമായ വാക്കുകള്‍ എന്ന തലക്കെട്ടോടെയാണ് വരുണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1980-ല്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നെന്നാരോപിച്ച് അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരിന് വാജ്പേയി മുന്നറിയിപ്പ് നല്‍കുന്നതാണ് വീഡിയോയാണ് പുറത്തുവിട്ടത്.

‘കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത്.. കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക പ്രസ്ഥാനത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

അവരുടെ യഥാര്‍ഥ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു, സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ അല്ലെങ്കില്‍ കര്‍ഷകരുടെ സമാധാനപരമായ പ്രസ്ഥാനത്തെ അവഗണിക്കാനോ ശ്രമിക്കുകയാണെങ്കില്‍, ഞങ്ങളും അവരുടെ (കര്‍ഷകരുടെ) മുന്നേറ്റത്തിന്റെ ഭാഗമാകും’- പ്രസംഗത്തില്‍ വാജ്പേയ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *