CLOSE

വൃക്കരോഗിയായ ഇസ്മായില്‍ മാസ്തികുണ്ട് കോവിഡ് ബാധിച്ച് മരിച്ചു

മാസ്തികുണ്ട്: വൃക്കരോഗം മൂലം മംഗലാപുരത്ത് ചികില്‍സയിലായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പി.കെ ഇസ്മായില്‍ മാസ്തിക്കുണ്ട് മരിച്ചു. മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷര്‍, വാര്‍ഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ ഇബ്രാഹിം, ആയിഷ എന്നിവരുടെ മകനാണ്. മാസ്തികുണ്ട് ജുമാ മസ്ജിദില്‍ ഖബറടക്കും.

ഭാര്യ: സഫിയ. മക്കള്‍: ജാഫര്‍സാദിക്ക്, അസ്‌കര്‍, മുസമ്മില്‍, സഫ്വാന്‍, അഫ്‌ളല്‍, ഫാത്തിമ. മരുമകള്‍: തമീമ. സഹോദരങ്ങള്‍: ഹംസ, അസ്ലം, സാലിം,അബ്ദുറഹ്മാന്‍, സുഹറ, നുസൈബ, മിസ്രിയ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *