CLOSE

ടി.വി നാരായണ്‍ തോക്കാനത്തിന്റെ നിര്യാണത്തില്‍ കെ ടി കെ (യു എ ഇ) അനുശോചിച്ചു

യു എ ഇ യില്‍ വെച്ച് മരിച്ച കരിപ്പോടി തിരൂര്‍ കൂട്ടായ്മ (കെ ടി കെ) യു.എ.ഇ.യുടെ മുന്‍ ഭാരവാഹി ടി.വി നാരായണന്‍ തോക്കാനം മൊട്ടയുടെ (52) നിര്യാണത്തില്‍ അനുശോചന യോഗം നടത്തി. ഓണ്‍ലൈന്‍ ആയി നടന്ന അനുശോചനയോഗത്തില്‍ വിജയന്‍ കെ രാമന്‍, ബാലചന്ദ്രന്‍ കണിയംമ്പാടി, രാജന്‍ പൂച്ചക്കാട്, നാരായണന്‍ കണിയംമ്പാടി, പുരുഷോത്തമന്‍ വെടിക്കുന്നു, ഭാസ്‌കരന്‍ കണിയംമ്പാടി, നാരായണന്‍ കളനാട്, കുഞ്ഞികൃഷ്ണന്‍ മുച്ചിലോട്ട്, മോഹനന്‍ മുച്ചിലോട്ട്, മാധവന്‍ അമ്പങ്ങാട്, അജിത് കുണ്ടംകുഴി, ദിനേശ് വെടിക്കുന്നു, സജിത്ത് പനയാല്‍, മണി അമ്പങ്ങാട്, രവീന്ദ്രന്‍ മാങ്ങാട്, പങ്കജന്‍ മുതിയക്കല്‍, മോഹനന്‍ കുണ്ടംകുഴി, നരേഷ് ആറാട്ട്കടവ്, സുധാകരന്‍ എരോല്‍, രതീഷ് ബീംബുങ്കാല്‍ എന്നിവര്‍ അനുശോചനം അറിയിച്ച് സംസാരിച്ചു. കെ ടി കെ പ്രസിഡണ്ട് രമേശ് മുച്ചിലോട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി രാജശേഖരന്‍ വെടിത്തറക്കാല്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് ട്രഷര്‍ ചന്ദ്രന്‍ ആറാട്ട്കടവ് യോഗത്തില്‍ നന്ദി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *