CLOSE

ഉദുമ കൊക്കാല്‍ ‘കൗസ്തുഭ’ത്തില്‍ യു. ശ്രീധരന്‍ നിര്യാതനായി.

പാലക്കുന്ന്: ഉദുമ കൊക്കാല്‍ ‘കൗസ്തുഭ’ത്തില്‍ യു. ശ്രീധരന്‍ (റിട്ട.മര്‍ച്ചന്റ് നേവി ചീഫ് ഓഫീസര്‍ -72) നിര്യാതനായി. മംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. എല്‍.ജെ.ഡി ഉദുമ മണ്ഡലം പ്രസിഡന്റും ലോഹ്യ വിചാരവേദി സംസ്ഥാന സമിതി അംഗവുമാണ്. പാലക്കുന്ന് കഴകം വടക്കേക്കര പ്രാദേശിക സമിതി പ്രസിഡന്റ്, കഴകം കേന്ദ്ര കമ്മിറ്റി അംഗം, പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി അംഗം, എസ്.എന്‍.ഡി.പി ഉദുമ യൂണിയനില്‍ നിന്നുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കണ്ണികുളങ്കര ‘ശ്രീവില്ല’യില്‍ പരേതരായ പക്കീരന്റെയും അമ്മാളുവിന്റെയും മകനാണ്.
ഭാര്യ : തങ്കമണി. മക്കള്‍: ഡോ. ഋഷിധര്‍ (സുഭഗ ഡെന്റല്‍ ക്ലിനിക്, മടക്കര), സൗപര്‍ണിക.
സഹോദരങ്ങള്‍: മോഹന്‍ദാസ്(റിട്ട. ഡിവിഷണല്‍ എഞ്ചിനീയര്‍, എം.ടി.എന്‍.എല്‍. മുംബൈ), കമലാക്ഷന്‍(വ്യാപാരി പാലക്കുന്ന് ), നാരായണന്‍
(റിട്ട. മര്‍ച്ചന്റ്‌നേവി), ഗൗരിക്കുട്ടി, ലോഹിതാക്ഷന്‍ (വ്യാപാരി, ഉദുമ),
മുരളിധരന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *