CLOSE

കീഴൂര്‍ തെരുവത്ത് കിഴക്കേ വീട്ടില്‍ എ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

ഉദുമ: ശാലിയ സമുദായ മുന്‍ ജില്ല പ്രസിഡന്റ് കീഴൂര്‍ തെരുവത്ത് കിഴക്കേ വീട്ടില്‍ എ. കുഞ്ഞിക്കണ്ണന്‍ (74) ബംഗളൂരില്‍ നിര്യാതനായി. പരേതരായ അമ്പുവിന്റെയും ചോയിച്ചിയുടെയും മകന്‍. റിയാദ് അല്‍ അസീസിയ പാണ്ട കമ്പനി സെക്രട്ടറിയുമായിരുന്നു. ഭാര്യ: മാലതി. മക്കള്‍ :നിഷിത് കണ്ണന്‍, നവ്യ. മരുമക്കള്‍: വിനീത, സാവന്‍. സഹോദരങ്ങള്‍: എ.സി ബാലകൃഷ്ണന്‍ ബംഗ്‌ളൂരു (റിട്ട. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്, ബ്രസ്സെല്‍സ് )എ ചന്ദ്രശേഖരന്‍, നീലേശ്വരം (റിട്ട. പ്രൊഫസര്‍ ഗവ. കോളേജ് കാസര്‍ഗോഡ് ), എ സി ഗംഗാധരന്‍ ബാംഗ്‌ളൂരു (റിട്ട. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്), എ മുരളീധരന്‍ (റിട്ട.റവന്യൂ ഇന്‍സ്പെക്ടര്‍, കാസര്‍ഗോഡ് മുനിസിപ്പാലിറ്റി ), പരേതരായ കമലാക്ഷി, ലക്ഷ്മി, വിജയകുമാര്‍. നിരവധി ഭഗവത് ഗീത പഠന ക്ലാസ് കൈകാര്യം ചെയ്ത ഇദ്ദേഹം പുരാണ ഗ്രന്ഥത്തിലും യോഗയിലും ഏറെ പരിജ്ഞാനിയാണ്. കീഴൂര്‍ ശ്രീ കളരി അമ്പലത്തിലെ കുട്ടികളുടെ സാംസ്‌കാരിക വേദിയായ കളരി ബാലസംഘത്തിന്റെ രക്ഷാധികാരിയാണ് . സംസ്‌കാരം നാളെ 10 ന് കീഴൂര്‍ തെരുവത്ത് സമുദായ ശ്മശാനത്തില്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *