CLOSE

ഒഡീഷയ്ക്ക് വീണ്ടും തോല്‍വി, ബെംഗളൂരു മുന്നോട്ട്

ഐ എസ് എല്ലില്‍ ഈ സീസണിലും കിരീട പോരാട്ടത്തില്‍ തങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി കൊണ്ട് ബെംഗളൂരു എഫ് സി വീണ്ടും ഒരു ഗംഭീര വിജയം സ്വന്തമാക്കി. ഇന്ന് ഒഡീഷ എഫ് സിയെ ആണ് ബെംഗളൂരു എഫ് സി തോല്‍പ്പിച്ചത്. ഒഡീഷയെ നേരിട്ട ബെംഗളൂരു ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. ഒഡീഷയുടെ ആദ്യ വിജയം എന്ന സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും.

ഇന്ന് മത്സരം നന്നായി തുടങ്ങാന്‍ ഒഡീഷയ്ക്ക് ആയി. എന്നാല്‍ ഗോള്‍ കണ്ടെത്താന്‍ ആയില്ല. ഒന്വു ഒരു ഗോള്‍ അടിച്ചു എങ്കിലും അത് ലൈന്‍ റഫറി തെറ്റായി ഓഫ്‌സൈഡ് വിളിച്ചു. അതിനു ശേഷം ഉണര്‍ന്നു കളിച്ച ബെംഗളൂരു എഫ് സി സുനില്‍ ഛേത്രിയിലൂടെ ആദ്യ ഗോള്‍ കണ്ടെത്തി. ഖാബ്രയുടെ ക്രോസില്‍ നിന്ന് ഒരു മനോഹര ഹെഡറിലൂടെ ആയിരുന്നു ഛേത്രിയുടെ ഗോള്‍. ആദ്യ പകുതിയില്‍ ഈ ഗോളിന് മറുപടി നല്‍കാന്‍ ഒഡീഷയ്ക്ക് ആയില്ല.

രണ്ടാ പകുതിയില്‍ 71ആം മിനുട്ടില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്‌ലറിലൂടെ ഒഡീഷ സമനില കണ്ടെത്തി. പക്ഷെ എട്ടു മിനുട്ടുകള്‍ക്ക് അകം ലീഡ് തിരികെ പിടിക്കാന്‍ ബെംഗളൂരുവിനായി. ഇത്തവണ വിദേശ താരം സില്‍വ ആണ് ഗോളുമായി എത്തിയത്. ഈ വിജയം ബെംഗളൂരു എഫ് സിയെ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചു. ആറു മത്സരങ്ങളില്‍ 12 പോയിന്റാണ് ബെംഗളൂരുവിന് ഉള്ളത്. ഒരു പോയിന്റ് മാത്രമുള്ള ഒഡീഷ ലീഗില്‍ പത്താമത് ആണ്.

Leave a Reply

Your email address will not be published. Required fields are marked *