CLOSE

2022 മുതല്‍ ഐ.പി.എല്ലില്‍ രണ്ട് പുതിയ ടീമുകള്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ ടീമുകളെ വര്‍ധിപ്പിക്കാനുളള നീക്കവുമായി ബിസിസിഐ. ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലിലുള്ളത്. 2022 മുതല്‍ ഇത് പത്ത് ടീമുകളായി മാറും. അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്. കൂടാതെ 2028ലെ ഒളിംപിക്‌സില്‍ മല്‍സര ഇനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുള്ള ഐസിസിയുടെ നീക്കത്തിന് പിന്തുണ നല്‍കാനും ബിസിസിഐയുടെ വാര്‍ഷിക യോഗത്തില്‍ തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്നു ആഭ്യന്തര ക്രിക്കറ്റിലെ ഭൂരിഭാഗം മല്‍സരങ്ങളും നഷ്ടമായതിനെ തുടര്‍ന്നു പ്രതിസന്ധിയിലായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പുരുഷ, വനിതാ താരങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റിന് 2021 ജനുവരിയില്‍ തുടക്കമാവും. കൊവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം ഇത് വരെ ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയാണ് ജനുവരിയില്‍ നടക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയെ ബിസിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.

ഐപിഎല്ലിലെ ടീമുകളുടെ എണ്ണം 10 ആയി മാറുന്നതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം രണ്ടര മാസത്തോളമായി വര്‍ധിക്കും. നിലവില്‍ 60 മല്‍സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ഇതോടെ 94 മല്‍സരങ്ങളുണ്ടാവുകയും ചെയ്യും. പുതിയ ഫ്രാഞ്ചൈസികള്‍ക്കായി ബിസിസിഐ ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ആസ്ഥാനമായി ഒരു ഫ്രാഞ്ചൈസി അടുത്ത സീസണില്‍ വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു പത്താമത്തെ ഫ്രാഞ്ചൈസി എവിടെ നിന്നായിരിക്കുമെന്ന ആകാംക്ഷയിലാണ് എല്ലാവരും.മല്‍സരങ്ങള്‍ വര്‍ധിക്കുന്നതോടെ വരുമാനവുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്കു ബ്രോഡ്കാസ്റ്റര്‍മാരുമായി ചര്‍ച്ച നടത്തേണ്ടി വരും. നിലവില്‍ 2018-22 വരെ 60 മല്‍സരങ്ങള്‍ വീതമുള്ള ഐപിഎല്ലിനായി 16,347.5 കോടി രൂപയാണ് സ്റ്റാര്‍ ഇന്ത്യ ബിസിസിഐയ്ക്കു നല്‍കിയിരിക്കുന്നത്. 2022ല്‍ മല്‍സരങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ തുകയും സ്റ്റാര്‍ ഗ്രൂപ്പ് ബിസിസിഐയ്ക്കു നല്‍കേണ്ടി വരും. ഐപിഎല്ലിന്റെ 14ാം സീസണ്‍ 2021 ഏപ്രിലായിരിക്കും നടക്കുന്നത്. നിലവില്‍ 60 മല്‍സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ഇതോടെ 94 മല്‍സരങ്ങളുണ്ടാവുകയും ചെയ്യും. ഇതു ഐസിസിയുടെ അന്താരാഷ്ട്ര ഷെഡ്യൂളിനെയാകെ ബാധിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇത്രയും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം അവസാനം വരെയുണ്ടാവുമോയെന്നതും സംശയമാണ്.

One thought on “2022 മുതല്‍ ഐ.പി.എല്ലില്‍ രണ്ട് പുതിയ ടീമുകള്‍

Leave a Reply

Your email address will not be published. Required fields are marked *