CLOSE

വീണ്ടും വിജയമില്ലാതെ ബെംഗളൂരുവും നോര്‍ത്ത് ഈസ്റ്റും

ഐ എസ് എല്ലില്‍ വിജയത്തിനായി കഷ്ടപ്പെടുന്ന ബെംഗളൂരു എഫ് സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് സമനിലയില്‍ പിരിഞ്ഞു. ഇന്ന് നടന്ന മത്സരം 1-1 എന്ന സ്‌കോറിലാണ് അവസാനിച്ചത്. സീസണില്‍ നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും സമനില തന്നെ ആയിരുന്നു ഫലം. അവസാന നാലു മത്സരങ്ങളിലും പരാജയപ്പെട്ടാണ് ബെംഗളൂരു ഇന്ന് നോര്‍ത്ത് ഈസ്റ്റിന് എതിരെ എത്തിയത്. നോര്‍ത്ത് ഈസ്റ്റും ജയിച്ച കാലം മറന്നിരിക്കുക ആണ്.

ഇന്ന് ബെംഗളൂരുവിനെ പരാജയത്തില്‍ നിന്ന് രക്ഷിച്ചത് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പറുടെ ഒരു പിഴവ് ആണ്. തുടക്കത്തില്‍ മക്കേഡോയുടെ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ആണ് ലീഡ് എടുത്തത്. ഗയേഹോയുടെ ഷോട്ടിന് വേണ്ടിയുള്ള ശ്രമം മക്കേഡോയ്ക്ക് മുന്നില്‍ പാസായി എത്തുക്ക ആയിരുന്നു. മക്കാഡോ എളുപ്പത്തില്‍ പന്ത് വലയില്‍ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആണ് ബെംഗളൂരുവിന്റെ ഗോള്‍ വന്നത്. രാഹുല്‍ ബെഹ്‌കെയുടെ ഒരു ഗോള്‍ ശ്രമം എളുപ്പത്തില്‍ നോര്‍ത്ത് ഈസ്റ്റ് കീപ്പര്‍ ഗുര്‍മീതിന് കൈക്കലാക്കാം ആയിരുന്നു. എന്നാല്‍ താരത്തിന് പിഴക്കുകയും പന്ത് വലയില്‍ ആവുകയും ചെയ്തു.

ഈ സമനിലയോടെ 13 പോയിന്റുമായി ആറാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് 12 പോയിന്റുമായി ഏഴാം സ്ഥാനത്തും നില്‍ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *