ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ ഖ്രീവിറ്റ്സോ കെന്‍സെ എന്ന ലെഗ് സ്പിന്നറെയാണ് ഐപിഎല്‍ ലേലത്തിനു മുന്നോടിയായി മുംബൈ ട്രയല്‍സിനു ക്ഷണിച്ചത്. ഐപിഎല്‍ ടീമുകളുടെ ട്രയല്‍സില്‍ പങ്കെടുക്കുന്ന ആദ്യ നാഗാലാന്‍ഡ് താരമാണ് കെന്‍സെ.
ഈ സീസണില്‍ നാഗാലാന്‍ഡിനായി അരങ്ങേറിയ താരം നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. 12 ആണ് ആവറേജ്. 5.47 എക്കോണമി. അസമിനെതിരെ 16 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടൂര്‍ണമെന്റില്‍ പന്തെറിയുന്നത് കണ്ട മുംബൈ ഇന്ത്യന്‍സ് സ്കൗട്ട് ആണ് കൗമാര താരത്തെ ട്രയല്‍സിനു ക്ഷണിച്ചത്. പ്ലേറ്റ് ഗ്രൂപ്പില്‍ മൂന്നാമതായാണ് നാഗാലാന്‍ഡ് ഫിനിഷ് ചെയ്തത്. അഞ്ചില്‍ നാല് മത്സരങ്ങളും അവര്‍ വിജയിച്ചപ്പോള്‍ ഒരു കളി മഴ മൂലം മുടങ്ങുകയായിരുന്നു.