ഫത്തോര്‍ദ : ഐഎസ്എലില്‍ എടികെ മോഹന്‍ ബഗാനോടുള്ള അപ്രതീക്ഷിത തോല്‍വിയുടെ ആഘാതം മറികടക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിക്കെതിരെ. ഒന്നാമതുള്ള മുംബൈ സിറ്റിക്കെതിരെ കടുത്ത പോരാട്ടം വേണ്ടിവരും ബ്ലാസ്റ്റേഴ്സിന്.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരു ജയംപോലുമില്ല മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്സിന്. മൂന്ന് തോല്‍വിയും രണ്ട് സമനിലയും. എടികെ ബഗാനെതിരെ രണ്ടുഗോള്‍ ലീഡ് നേടിയശേഷം മൂന്നെണ്ണം വഴങ്ങിയാണ് കിബു വികുനയുടെ സംഘം തകര്‍ന്നത്.
ഇതിനിടയിലും ഗാരി ഹൂപ്പര്‍ മികവിലേക്കെത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം പകരുന്നു. എടികെ ബഗാനെതിരെ ഹൂപ്പര്‍ തകര്‍പ്പന്‍ ഗോള്‍ നേടിയിരുന്നു.