CLOSE

രണ്ട് വര്‍ഷത്തിന് ശേഷം വിന്‍ഡീസിന്റെ ടി20 ടീമില്‍ ക്രിസ് ഗെയില്‍

രണ്ട് വര്‍ഷത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ടീമിലേക്ക് ക്രിസ് ഗെയില്‍ മടങ്ങിയെത്തി. അതേസമയം, ഒമ്ബത് വര്‍ഷങ്ങള്‍ക്കുശേഷം വിന്‍ഡീസ് പേസര്‍ ഫിഡല്‍ എഡ്വാര്‍ഡ്സും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. 2019 ലാണ് വെസ്റ്റ് ഇന്‍ഡീസ് വേണ്ടി ഗെയ്ല്‍ അവസാനമായി കളിച്ചത്.

അത് വിന്‍ഡീസിനായുള്ള അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് വിരമിക്കല്‍ തീരുമാനത്തില്‍നിന്ന് ക്രിസ് ഗെയ്ല്‍ പുറത്ത് കടന്നിരുന്നു.2012ലാണ് എഡ്വാര്‍ഡ്സ് അവസാനമായി വിന്‍ഡീസിന് വേണ്ടി കളിച്ചത്. മൂന്ന് ടി20 മത്സരങ്ങള്‍ ഉള്‍പ്പെട്ടതാണ് ശ്രീലങ്കയ്ക്കെതിരായ പരമ്ബര.

കഴിഞ്ഞ ഏതാനും ടൂര്‍ണമെന്റുകളില്‍ ക്രിസ് ഗെയ്ല്‍ മികവ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.ഗെയ്ലിനെ ടീമിലേക്ക് എടുക്കുന്നത് ടീമിന്റെ മൂല്യം കൂട്ടുമെന്ന് വെസ്റ്റ് ഇന്‍ഡീസ് സെലക്ടര്‍ റോജര്‍ ഹാര്‍പ്പര്‍ പറഞ്ഞു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെയും വിന്‍ഡീസ് പ്രഖ്യാപിച്ചു.മൂന്ന് ഏകദിനങ്ങളാണ് പരമ്ബരയിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *