ബംഗളൂരു: ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കാന്‍ മികച്ച വിജയം അത്യാവശ്യമായിരുന്നതിനാലാണ് ടി10 സ്റ്റൈലില്‍ കേരളം മിന്നല്‍ ബാറ്റിങ് പുറത്തെടുത്തത്. 40.2 ഓവറില്‍ ബീഹാര്‍ നേടിയ 148 റണ്‍സ് വെറും 53 പന്തുകളിലാണ് കേരളം മറികടന്നത്. അതും ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍. 30 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത എസ് ശ്രീശാന്താണ് ബിഹാറിനെ തകര്‍ത്തത്. ജലജ് സക്സേന 3 വിക്കറ്റും എം.ഡി.നിധീഷ് 2 വിക്കറ്റും അക്ഷയ് ചന്ദ്രന് ഒരു വിക്കറ്റുമെടുത്തു.
5 കളികളില്‍ കേരളത്തിന് 16 പോയിന്റ്, നെറ്റ് റണ്‍റേറ്റ്: 1.244. 5 കളികളില്‍ ബറോഡയ്ക്ക് 16 പോയിന്റ്. റണ്‍റേറ്റ്: 0.399. 4 കളികളില്‍ ഡല്‍ഹിക്ക് 12 പോയിന്റ്. റണ്‍റേറ്റ്: .0473. ഇന്ന് ഡല്‍ഹി വന്‍ മാര്‍ജിനില്‍ രാജസ്ഥാനെ തോല്പിച്ചാല് അവര്‍ കേരളത്തിനും ബറോഡയ്ക്കും മുന്നിലെത്തി നേരിട്ടു ക്വാര്‍ട്ടറിലേക്ക്. 8-ാം സ്ഥാനക്കാരായി കേരളത്തിനു പ്ലേറ്റ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി എലിമിനേറ്റര്‍ കളിക്കാം. ഡല്‍ഹി തോറ്റാല്‍ ബറോഡയ്ക്ക് അവസരം തെളിയും