ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14-ാം സീസണ് അടുത്ത മാസം ഒമ്ബതിന് ആരംഭിക്കാനിരിക്കെ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ഐ പി എല്‍ നഷ്ടമാവാന്‍ സാധ്യതയുണ്ട്. ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്നത് കൊണ്ടാണ് താരങ്ങള്‍ക്ക് ഐ പി എല്‍ മത്സരങ്ങള്‍ നഷ്ടമായേക്കുക. ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നതിനാല്‍ ഐ പി എല്ലിനെ വലിയ പ്രതീക്ഷയിലാണ് നോക്കിക്കാണുന്നത്. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായാണ് ലോകകപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതലും സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ക്കാണ് മത്സരങ്ങള്‍ നഷ്ടമാവുക. പാകിസ്താന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനമാണ് താരങ്ങള്‍ക്ക് മത്സരങ്ങള്‍ നഷ്ടമാകുന്നതിന്റെ പ്രധാന കാരണം.
ക്വിന്റന്‍ ഡീകോക്ക് മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് ഡീകോക്ക്. ഏപ്രിലില്‍ പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി ഡീകോക്കിന് ടീമിനൊപ്പം ചേരേണ്ടി വരും. സൗത്ത് ആഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ കൂടിയാണ് ഡീകോക്ക്. ഏപ്രില്‍ 2 മുതല്‍ 16 വരെ പരമ്ബര നീളും. അതുകൊണ്ട് ടൂര്‍ണമെന്റിലെ ആദ്യ മല്‍സരങ്ങള്‍ താരത്തിനു നഷ്ടമായേക്കും.
കാഗിസോ റബാഡ
പാകിസ്ഥാനതിരായ പരമ്ബര തന്നെയാണ് റബാഡയ്ക്കും വിലങ്ങുതടിയാകാന്‍ പോകുന്നത്. നിലവില്‍ ഐ പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ റബാഡ അവസാന സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതായിരുന്നു. താരത്തിന്റെ അഭാവം ഡല്‍ഹിക്ക് നികത്താന്‍ കഴിയാത്ത നഷ്ടം തന്നെയായിരിക്കും. 17 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റുകളാണ് താരത്തിന്റെ സമ്ബാദ്യം. നിലവിലെ ഫോം അനുസരിച്ചു പാകിസ്ഥാനെതിരെയുള്ള പരമ്ബരയില്‍ റബാഡ ഉണ്ടാകുമെന്നുറപ്പാണ്.
–
ഫാഫ് ഡ്യൂപ്ലെസിസ്
പാകിസ്ഥാന് പരമ്ബര തന്നെയാണ് ഈ താരത്തിന്റെയും പ്രശ്നം. ചെന്നൈ സൂപ്പര്‍ കിങ്ങ്സ് താരമായ മുപ്പത്തിയാറുകാരന് ഡ്യൂപ്ലെസിസ് വലിയ സംഭവനയാണ് ചെന്നൈ ബാറ്റിങ്ങില്‍ നല്കിക്കൊണ്ടിരിക്കുന്നത്. അവസാന സീസണിലും താരം മികവുറ്റ പ്രകടനം പുറത്തെടുത്തിരുന്നു. 13 മത്സരങ്ങളില്‍ നിന്നും 449 റണ്‍സാണ് താരം സ്വന്തം പേരിലാക്കിയത്. ആദ്യ കുറച്ചു മത്സരങ്ങള്‍ താരത്തിന് നഷ്ടമായേക്കും.
ലൂങ്കി എങ്കിടി
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സൗത്താഫ്രിക്കന്‍ ബൗളര്‍ ലൂങ്കി എങ്കിടിയും ആദ്യ മത്സരങ്ങളില്‍ ടീമിലുണ്ടാവില്ല. പാകിസ്ഥാന് പരമ്ബരയില്‍ ടീമിലുള്‍പ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട്. കഴിഞ്ഞ സീസണില്‍ 4 മത്സരങ്ങളാണ് താരം കളിച്ചത്. 9 വിക്കറ്റുകളും നേടിയിട്ടുണ്ട്. എങ്കിടിയ്ക്കും ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും.
ആന്റിച്ച് നോക്കിയേ
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം പാകിസ്ഥാന് പരമ്ബരയില്‍ ടീമിലുള്‍പ്പെടാന്‍ സാധ്യതയുണ്ട്. സൗത്ത് ആഫ്രിക്കന്‍ പേസ് ബൗളിങ്ങിലെ നിര്‍ണായക സാന്നിധ്യമാണ് നോക്കിയേ. ഡല്‍ഹി ക്യാപിറ്റല്‍സിലും മിന്നും പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. താരത്തിന്റെ അഭാവം ഡല്‍ഹി ബൗളിങ്ങിന് മങ്ങലേല്‍പ്പിച്ചേക്കും.
മുസ്താഫിസുര്‍ റഹ്മാന്
ഇത്തവണത്തെ ലേലത്തിലാണ് മുസ്താഫിസുറിനെ രാജസ്ഥാന് റോയല്‍സ് ടീം സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്ബരയാണ് താരത്തിന് തിരിച്ചടിയായത്. എന്നാല്‍ ഷക്കീബ് അല്‍ ഹസന് മുഴുവന്‍ മത്സരവും കളിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. മുസ്താഫിസുറിനെ ശ്രീലങ്കന്‍ പരമ്ബരയില്‍ കളിപ്പിക്കുമെന്നും അവര്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ പ്രധാന പേസറായ മുസ്താഫിസുറിന് ഈ ഐ പി എല്‍ സീസണിലെ ഒട്ടുമിക്ക മത്സരങ്ങളും നഷ്ടമായേക്കും.