CLOSE

ഇന്ത്യ- ഒമാന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം സമനിലയില്‍ പിരിഞ്ഞു

ആവേശകരമായ ഇന്ത്യ ഒമാന്‍ സൗഹൃദ മത്സരം 1-1 ന് സമനിലയില്‍ അവസാനിച്ചു. നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ടീം കാഴ്ച വെച്ചത്. ഇന്ത്യന്‍ താരം ചിങ്‌ലന്‍സന സിങ്ങിന്റെ സെല്‍ഫ് ഗോളിലാണ് ഒമാന്‍ ഇന്ത്യയോട് സമനില പിടിച്ചത്. ആദ്യ പകുതി പിന്നിടുമ്‌ബോള്‍ തന്നെ ഇന്ത്യക്കെതിരെ ഒമാന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്നു. 43ആം മിനിട്ടില്‍ ഇന്ത്യയുടെ ചിങ്‌ലന്‍സന സിങിന്റെ സെല്‍ഫ് ഗോളാണ് ഒമാന് ആദ്യ ലീഡ് നല്‍കിയത്.

ആദ്യ നിമിഷങ്ങളില്‍ തന്നെ ഒമാന്‍ നിരയെ പ്രതിരോധത്തിലാക്കി ഇന്ത്യ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരുന്നു. 28ആം മിനിട്ടില്‍ റൗലിന്‍ ബോര്‍ജസിന്റെ ഫൗളില്‍ ഒമാന് ലഭിച്ച ഒരു പെനാല്‍റ്റിയില്‍ നിന്നും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിംഗ് ഇന്ത്യയെ വിദഗ്ദമായി രക്ഷിച്ചിരുന്നു. കളിയുടെ പന്ത്രണ്ടാം മിനിറ്റിലാണ് ഇന്ത്യക്ക് നല്ലൊരു അവസരം ലഭിച്ചത്. ബിപിന്‍ സിംഗിന്റെ ക്രോസില്‍ നിന്ന് മന്‍വീര്‍ സിംഗ് ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ട് ഒമാന്‍ പ്രതിരോധനിരതാരത്തിന്റെ കാലില്‍ തട്ടി പുറത്തുപോയി.

ആവേശകരമായ രണ്ടാം പകുതിയിലെ 55ആം മിനുട്ടില്‍ എ ടി കെ മോഹന്‍ ബഗാന്‍ താരമായ മന്‍വീര്‍ സിങ്ങ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. റൈറ്റ് ഫ്‌ലാങ്കില്‍ നിന്ന് ബിപിന്‍ സിംഗ് നല്‍കിയ ക്രോസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മന്‍വീര്‍ സിംഗ് ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു.

എന്നാല്‍ ഒന്നരവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ മത്സരം കാണാനിരുന്ന ആരാധകരെ മുഴുവന്‍ ഞെട്ടിച്ചാണ് പരിശീലകന്‍ ഇ?ഗോര്‍ സ്റ്റിമാച്ച് ആദ്യ ഇലവന്‍ പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടിങ് ഇലവനിലെ ആറ് താരങ്ങള്‍ ആദ്യമായി ദേശീയ ടീം ജേഴ്‌സി അണിയുന്നവരായിരുന്നു. പ്രതിരോധനിരയിലാണ് പുതുമുഖങ്ങള്‍ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍തിയത്. റൈറ്റ് ബാക്ക് അശുതോഷ് മേഹ്ത, ലെഫ്റ്റ് ബാക്ക് ആകാശ് മിശ്ര, സെന്റര്‍ ബാക്ക് ചിങ്‌ലന്‍സന സിങ് എന്നിവരാണ് ആ?ദ്യമായി ദേശീയ ടീമിനായി കളിച്ചത്. ആകാശും ചിങ്‌ലന്‍സനയും ഐ.എസ്.എല്ലില്‍ ഹൈദരാബാദിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ശ്രദ്ധേയരായത്.

നായകന്‍ സുനില്‍ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഒമാനെതിരായ മത്സരത്തിനിറങ്ങിയത്. ഛേത്രിക്ക് പകരക്കാരനായി മുന്നേറ്റനിരയില്‍ സ്‌ട്രൈക്കര്‍ റോളിലെത്താന്‍ ഒരു താരം ടീമിലില്ലെന്നത് ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. മോഹന്‍ ബഗാന് വേണ്ടി ഐഎസ്എല്ലില്‍ വലത് വിങ്ങില്‍ സ്‌ട്രൈക്കറായി കളിച്ച മന്‍വീര്‍ സിങ് മാത്രമായിരുന്നു ഇന്ത്യന്‍ നിരയുടെ ഏക ആശ്രയം. പ്രതീക്ഷകള്‍ തെറ്റിക്കാതെ മന്‍വീര്‍ അത് ഭംഗിയായി തന്നെ ചെയ്തു. ഈ മാസം 29ന് യു എ ഇയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *