CLOSE

ഐപിഎല്ലിന് നാളെ കൊടിയേറ്റം; ആദ്യ മത്സരം മുംബൈയും ബാംഗ്ലൂരും തമ്മില്‍

ചെന്നൈ: രാജ്യത്ത് കോവിഡ് ആശങ്കകള്‍ ഉയരുന്നതിനിടെ ഐപിഎല്‍ പതിനാലാം സീസണ് വെള്ളിയാഴ്ച ചെന്നൈയില്‍ തുടക്കമാവും. ചെന്നൈ, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നീ 6 വേദികളാണ് ഈ എഡിഷനിലുള്ളത്. 52 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളുണ്ടായിരിക്കും. ഫൈനല്‍ മെയ് 30ന് അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ നടക്കും.

ആദ്യ പതിനേഴ് മത്സരങ്ങള്‍ ചെന്നൈയിലും മുംബൈയിലും നടക്കും. ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവയാണ് ഈ സീസണിലെ മറ്റ് വേദികള്‍.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കന്നിക്കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരത്തിന് തുടക്കമാവുക.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു മത്സരത്തോടെയാണ് ഇത്തവണത്തെ ക്രിക്കറ്റ് പൂരത്തിന് തുടക്കമാകുന്നത്. ഹാട്രിക്ക് കിരീടത്തിനായാണ് മുംബൈ ഇക്കൊല്ലം എത്തുന്നത്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തല്‍സമയം കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *