CLOSE

അണ്ടര്‍-20 ലോക അത്ലറ്റിക്സ്: ഷൈലി സിങിന് വെള്ളി

നെയ്റോബിയില്‍ നടക്കുന്ന അണ്ടര്‍-20 ലോക അത്‌ലറ്റിക്സ് മീറ്റില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. ലോങ്ജംപില്‍ ഷൈലി സിങ് വെള്ളി മെഡല്‍ നേടി. അണ്ടര്‍ 20 വിഭാഗത്തിലെ ഇന്ത്യന്‍ റെക്കോഡ് ഷൈലി സിങിന്റെ പേരിലാണ്.

അണ്ടര്‍ 20 മീറ്റുകളിലെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. 2016-ല്‍ നീരജ് ചോപ്രയിലൂടെയും 2018-ല്‍ ഹിമാ ദാസിലൂടെയുമായിരുന്നു ഇന്ത്യയുടെ സ്വര്‍ണ്ണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *