CLOSE

യൂത്ത് ഫോഴ്‌സ് സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ ലോഗോ പ്രകാശനം കായികമന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

ആധുനിക കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ ഉന്നത നിലവാരമുള്ള കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുവാനും അത് വഴി നാടിന്റെ ആരോഗ്യനിര്‍മ്മിതിയില്‍ പങ്കാളിയാവാനും യൂത്ത് ഫോഴ്‌സ് സ്‌പോര്‍ട്‌സ് പാര്‍ക്ക് ഒരുങ്ങുന്നു. യൂത്ത് ഫോഴ്‌സ് സ്‌പോര്‍ട്‌സ് പാര്‍ക്കിന്റെ ലോഗോ പ്രകാശനം കായികമന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

കേരളത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് പാര്‍ക്കുകളില്‍ ഒന്നാവാന്‍ പോകുന്ന തരത്തിലാണ് തൃശൂര്‍ ജില്ലയിലെ വടക്കേകാട് പഞ്ചായത്തില്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. ചടങ്ങില്‍ യൂത്ത് ഫോഴ്‌സ് സ്‌പോര്‍ട്‌സ് പാര്‍ക്ക് മാനേജ്‌മെന്റ് അംഗങ്ങളായ, ശറഫുദ്ധീന്‍ വാണിയറമ്പത്ത്, യൂനസ് വലിയകത്ത്, ഷഹീം മനയില്‍, ഫൈസല്‍ മാസി, മുബീര്‍ എന്നിവര്‍ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *