CLOSE

ആപിന്റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്

ന്യൂഡെല്‍ഹി: ആപിന്റെ ഉള്ളില്‍ നിറം മാറ്റാനുള്ള ഫീചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്. വാട്‌സ്ആപ് ഫീചറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്ന ബീറ്റ ഇന്‍ഫോയാണ് ഈ വിവരം റിപോര്‍ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ട്വീറ്റ് വാട്‌സ്ആപ് ബീറ്റ ഇന്‍ഫോ ചെയ്തിട്ടുണ്ട്.

എന്നാല്‍ എപ്പോള്‍ മുതലാണ് ഈ ഫീചര്‍ വരുക എന്നത് സംബന്ധിച്ച് ഫേസ്ബുക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ് വിശദീകരണം ഒന്നും നല്‍കിയില്ല.

ഇതിന് പുറമേ വിവിധ ഫീചറുകള്‍ ഇപ്പോള്‍ വാട്‌സ്ആപ് അവതരിപ്പിക്കുന്നുണ്ട്. വോയിസ് സന്ദേശങ്ങളുടെ പ്ലേ ബാക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീചര്‍ ഉടന്‍ വാട്‌സ്ആപ് അവതരിപ്പിക്കും.
ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നുണ്ട്. വാട്‌സ്ആപ് 2.21.60.11 പതിപ്പിലാണ് ഈ ഫീചര്‍ ലഭിക്കുക. 1x, 1.5x, 2x സ്പീഡിലാണ് വോയിസ് ഫീചര്‍ ലഭിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *