മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ യാത്ര ഇളവ് പുനഃസ്ഥാപിക്കണം: പെന്‍ഷനേഴ്‌സ് യൂണിയന്‍
പാലക്കുന്ന് : മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ അനുവദിച്ചിരുന്ന യാത്ര നിരക്കിലെ ഇളവ് പുനഃസ്ഥാപിക്കണമെന്നും ഉദുമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് പകല്‍ വീട് നിര്‍മ്മിക്കണമെന്നും…
ചെറുപുഴ മാലോം പാണത്തൂര്‍ റൂട്ടില്‍ പുതുതായി സര്‍വീസ് തുടങ്ങിയ ബസിന് മാലോം ടൗണില്‍ സ്വീകരണം നല്‍കി
രാജപുരം :യാത്ര ക്ലേശം രൂക്ഷമായ മലയോര ഹൈവേയില്‍ മാലോം ചെറുപുഴ റൂട്ടില്‍ പുതുതായി സര്‍വീസ് തുടങ്ങിയ വന്ദേ ഭാരത് ബസിന് മാലോം…
മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
രാജപുരം : മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പുതിയ പ്രസിഡന്റ് രജിതയും സഹഭാരവാഹികളും ചുമതലയേല്‍ക്കുന്ന ചടങ്ങ് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ മഹിളാ…
പുതുക്കിയ യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023 വർഷത്തെ BFSc ഫിഷറീസ് (KUFOS ന് കീഴിലുള്ളത്) കോഴ്‌സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവരുടെ പുതുക്കിയ യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന…
അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023-24 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിന്റെ പ്രവേശനത്തിനായി 2024 ഫെബ്രുവരി 11ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ…
കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായും കുഞ്ഞിന്റെ മാതാപിതാക്കളുമായും…
കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണ ഉദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു
രാജപുരം: കള്ളാര്‍ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ ഉദ്ഘാടനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. സംഘം…
ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയുടെ പുതിയ വേരിയന്‍റുകള്‍ മഹീന്ദ്ര അവതരിപ്പിച്ചു; എയര്‍ കണ്ടീഷണറുമായി ഡ്രൈവിങ് അനുഭവങ്ങള്‍ മികവുറ്റതാക്കുന്നു
ഇന്ത്യയിലെ ചെറിയ വാണിജ്യ വാഹനങ്ങളുടെ വിപണിയിലെ മുന്‍നിരക്കാരായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയിലെ പുതിയ വേരിയന്‍റുകള്‍ അവതരിപ്പിച്ചു. എയര്‍ കണ്ടീഷനിങും ഐമാക്സ് ആപ്പിലെ 14 പുതിയ ഫീച്ചറുകളും അടക്കമുള്ളവയിലൂടെ ഉപഭോക്താക്കളുടെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് പുതിയ അവതരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒതുങ്ങിയതും വൈവിധ്യപൂര്‍ണവുമായ രൂപകല്‍പനയിലുള്ള ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണി പേ ലോഡ് ശേഷി, ഇന്ധന ക്ഷമത, മൊത്തത്തിലുള്ള ഡ്രൈവിങ് അനുഭവങ്ങള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ ഉന്നത നിലവാരങ്ങളാണു മുന്നോട്ടു വെക്കുന്നത്. അവതരിപ്പിച്ചതു മുതല്‍ ബൊലേറൊ മാക്സ് ശ്രേണി നിരവധി നാഴികക്കല്ലുകളാണു പിന്നിട്ടിട്ടുള്ളത്. 1.4 ലക്ഷം വാഹനങ്ങളുടെ വില്‍പന, റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഒരു ലക്ഷം വാഹനങ്ങളുടെ നിര്‍മാണം, വാണിജ്യ ലോഡ് വിഭാഗത്തില്‍ പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു. ഇതിനു പുറമെ ഒരൊറ്റ ദിവസം ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഡെലിവറി നടത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് വന്‍ അംഗീകാരവും കരസ്ഥമാക്കി. അസാധാരണമായതും വൈവിധ്യപൂര്‍ണമായതുമായ പ്രകടനത്തിന്‍റെ പേരില്‍ ബൊലേറൊ മാക്സ് പിക്ക്അപ്പ് ശ്രേണി തങ്ങളുടെ വിലയേറിയ ഉപഭോക്താക്കളില്‍ നിന്ന് വളരെയധികം അഭിനന്ദനമാണ് നേടിയിട്ടുള്ളതെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ നളിനികാന്ത് ഗൊളഗുന്ത പറഞ്ഞു. കരുത്തുറ്റ നിര്‍മാണം, മികച്ച പേ ലോഡ് ശേഷി, സമാനതകളില്ലാത്ത വിശ്വാസ്യത തുടങ്ങിയവയോടെ ബൊലേറൊ മാക്സ് പിക്ക്-അപ്പ് ബിസിനസുകളുടേയും വ്യക്തികളുടേയും വിശ്വസ്ത പങ്കാളിയായിരിക്കുകയാണ്. ഏറ്റവും പുതിയ വേരിയന്‍റുകളില്‍ എയര്‍ കണ്ടീഷണിങ് കൂട്ടിച്ചേര്‍ത്തത് തങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യത്തിനോടു കാട്ടുന്ന പ്രതിബദ്ധതയാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത് ഇതിലൂടെ വീണ്ടും ഉറപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകടനവും സൗകര്യങ്ങളും ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണിയില്‍ ഡീസല്‍, സിഎന്‍ജി ഓപ്ഷനുകളില്‍ മഹീന്ദ്രയുടെ ആധുനിക എം2ഡിഐ എഞ്ചിനാണുള്ളത്. 52.2 കെഡബ്ലിയു/200 എന്‍എം മുതല്‍ 59.7 കെഡബ്ല്യു/220എന്‍എം വരെ പവറും ടോര്‍ക്കുമാണിതിന്‍റെ സവിശേഷതകളിലൊന്ന്. 1.3 ടണ്‍ മുതല്‍ 2 ടണ്‍ വരെയുള്ള പേ ലോഡ് ശേഷിയും 3050 എംഎം വരെയുള്ള കാര്‍ഗോ ബെഡ് നീളവും ചരക്കുകള്‍ കൊണ്ടു പോകുന്നതിന് മികച്ച പിന്തുണയും നല്‍കും. സിഎംവിആര്‍ സര്‍ട്ടിഫിക്കേഷനുള്ള ഡി+2 സീറ്റിങ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, ടേണ്‍ സേഫ് ലാമ്പുകള്‍, പട്ടണങ്ങള്‍ക്കും ഹൈവേകള്‍ക്കും അനുയോജ്യമായി പുനര്‍ രൂപകല്‍പന ചെയ്ത ഇന്‍റീരിയറുകളും, എക്സ്ടീരിയറുകളും തുടങ്ങിയവയിലൂടെ ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണി സൗകര്യത്തിനും പ്രവര്‍ത്തനത്തിനും മുന്‍ഗണന നല്‍കുന്നു. ഹീറ്ററും ഡിമസ്റ്ററും ഉള്ള സംയോജിത എയര്‍ കണ്ടീഷനിങ് ഡ്രൈവിങ് അനുഭവങ്ങളെ കൂടുതല്‍ മികവുറ്റതാക്കുന്നു. എസി ഉള്ളതോടെ നഗരങ്ങളിലെ ട്രാഫികും ഹൈവേയിലൂടെയുള്ള ദീര്‍ഘയാത്രകളും ഒരു മികച്ച അനുഭവമായി മാറുന്നു. ഉയര്‍ന്ന സൗകര്യങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് ബൊലേറൊ ബൊലേറൊ മാക്സ് പിക്ക്-അപ്പ് ശ്രേണി ഏറ്റവും മികച്ച തെരഞ്ഞെടുപ്പായി മാറുന്നു. ഫീച്ചറുകളും ഐമാക്സും ബൊലേറൊ മാക്സിന്‍റെ ആദ്യ അവതരണത്തിനു ശേഷം ഏറ്റവും പുതിയ ഐമാക്സ് അപ്ഡേറ്റ് 14 പുതിയ ഫീച്ചറുകളുമായി വാഹന മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയാണ്. ജിയോഫെന്‍സ് അധിഷ്ഠിത കാമ്പെയിനിങ് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രൈവര്‍ കം ഓണര്‍ ഫീച്ചറുകള്‍ എന്നിവ മുഖ്യ മെച്ചപ്പെടുത്തലുകളില്‍ ഉള്‍പ്പെടുന്നു. ഇതിനു പുറമെ മൈ മാക്സ് ഡ്രൈവര്‍മാര്‍ക്ക് വിലയേറിയ പ്രകടന സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കുകയും ഇതോടൊപ്പം തന്നെ ഫ്ളീറ്റ് മാനേജര്‍മാര്‍ക്ക് ഡെഡിക്കേറ്റഡ് പ്രൊഫൈലുകളിലൂടെ കൂടുതല്‍ നിയന്ത്രണവും ലഭിക്കുന്നു. ഇതിനു പുറമെ സിസ്റ്റത്തിന്‍റെ പുതിയ അലേര്‍ട്ടുകള്‍ വാഹന സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുന്‍ഗണന നല്‍കുന്നു. ആക്സിലറേഷന്‍, പെട്ടെന്നുള്ള ബ്രേക്കിങ്, കൊടും വളവുകള്‍, ഇന്ധന പൈലറേജ് കണ്ടെത്തല്‍ തുടങ്ങിയവ സംബന്ധിച്ച് മുന്നറിയിപ്പുകള്‍ ഇതു നല്‍കുന്നു. സുരക്ഷ മാത്രമല്ല കുറഞ്ഞ സംരക്ഷണ ചെലവുകള്‍ കൂടി ഇറപ്പാക്കുന്നതും മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമാണ് ഈ ഫീച്ചറുകള്‍. ഐമാക്സ് ഫീച്ചറുകള്‍ വിപണിയില്‍ മികച്ച പ്രതിഫലനമാണു സൃഷ്ടിച്ചിട്ടുള്ളത്. 30,000-ത്തില്‍ പരം ഐമാക്സ് വാഹനങ്ങളാണ് ഇറങ്ങിയിട്ടുള്ളത്. ഫാസ്ടാഗ് സംയോജനം, ചെലവുകളുടെ ആസൂത്രണം പോലുള്ള തുടര്‍ച്ചയായ അപ്ഡേറ്റുകള്‍ കൂടുതലായുള്ള ഉപയോക്താക്കളുടെ ഉപയോഗവും നീണ്ടുനില്‍ക്കുന്ന ആപ്പ് ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നു. ഫ്ളീറ്റ് മാനേജ്മെന്‍റിനുള്ള ഒരു അനിവാര്യ സംവിധാനമെന്ന നിലയില്‍ ഇതിന്‍റെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നു.
ഫെഡറല്‍ ബാങ്കില്‍ ബ്രാഞ്ച് ഹെഡ്/മാനേജര്‍ ഒഴിവുകൾ; അപേക്ഷാ തീയതി നീട്ടി
കൊച്ചി: ബാങ്കിങ് മേഖലയില്‍ തൊഴില്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ മികച്ച അവസരം. വിവിധ സംസ്ഥാനങ്ങളിലായി ഒഴിവുള്ള ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്‌കെയില്‍…
പൊതുമേഖല സ്ഥാപനങ്ങളിൽ നിയമനം
കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോകാസ്റ്റ്…
ബേളൂര്‍ താനത്തിങ്കില്‍ വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിന്റെ ആവശ്യത്തിനായി ബേളൂര്‍ പ്രദേശിക സമിതി കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി
രാജാപുരം: ബേളൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 25 മുതല്‍28 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിന് അന്നദാനത്തിന്റെ ആവശ്യത്തിന്…
കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും പ്രി പ്രൈമറി കലോത്സവവും ഫെബ്രുവരി 23 വെള്ളിയാഴ്ച
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും ഫെബ്രുവരി 23 വെള്ളിയാഴ്ച കുട്ടികളുടെ…
മാലിന്യ സംസ്‌കരണ രംഗത്ത് യുവാക്കളുടെ ഇടപെടല്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്
യൂത്ത് മീറ്റ്‌സ് ഹരിത കര്‍മ്മ സേന പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: മാലിന്യ സംസ്‌കരണ രംഗത്ത് യുവാക്കളുടെ ഇടപെടല്‍ വലിയ…
ഒറ്റ ക്ലിക്ക് പേയ്‌മെന്റുകള്‍ സാധ്യമാക്കി ആമസോണ്‍ പേ ബാലന്‍സ്
കൊച്ചി: പേയ്‌മെന്റ് ആവശ്യങ്ങള്‍ക്ക് അനായാസ പരിഹാരമായി ആമസോണ്‍ പേ ബാലന്‍സ്. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിക്കുന്നതിലൂടെ വ്യസ്ത്യസ്ത ആപ്പുകള്‍, പേയ്‌മെന്റ് രീതികള്‍,…
ഒരുമയുടെ പെരുമയില്‍ വിളഞ്ഞത് നൂറുമേനി കോടോം ബേളൂര്‍ പഞ്ചായത്ത് പനങ്ങാട് വയല്‍ കൊയ്ത്തുത്സവം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
കൃഷിക്കായി ഒരുമിച്ച ‘ഒരുമ കര്‍ഷക’ കൂട്ടായ്മയുടെ നെല്‍കൃഷിയില്‍ വിളഞ്ഞത് നൂറ് മേനി. പനങ്ങാട് വയല്‍ കൊയ്ത്തുത്സവം ഇന്ന് 20 ന് രാവിലെ…
കേരള കേന്ദ്ര സര്‍വ്വകലാശാല: ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പുതിയ ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 20ന്) ഓണ്‍ലൈനായി ഉദ്ഘാടനം…
കര്‍ഷകരെ ബലിയാടാക്കരുത്.സ്വതന്ത്ര കര്‍ഷക സംഘടനകള്‍
രാജപുരം: കേര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കര്‍ഷകരെ ബലിയാടുകളാക്കുന്ന നയംതിരുത്താന്‍ സര്‍ക്കാരുകള്‍ സന്നദ്ധമാവണമെന്ന് ഗാന്ധിയനും ജൈവകര്‍ഷകനുമായ ജയരാജ് പി.വി ആവശ്യപ്പെട്ടു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം…
വായനശാല ആന്റ് ഗ്രന്ഥാലയം രൂപീകരിച്ചു
മതത്തിന്റെയും ജാതിയുടെയും പേരില്‍ തൊട്ട് അടുത്ത് നില്‍ക്കുന്നവരെ പോലും മനുഷ്യനായി കാണാന്‍ സാധിക്കാതെ മനുഷ്യമനസ്സുകള്‍ സ്വാര്‍ത്ഥതക്കായ് ചിലര്‍ സ്രഷ്ടിക്കുന്ന കാലഘട്ടത്തില്‍ എല്ലാ…
കാസറഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് സ്വീകരണം നല്‍കി.
ദാറുല്‍ അമാന്‍ നെല്ലിക്കുന്നിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് നഗരസഭ ചെയര്‍മാനായി തെരെഞ്ഞെടുക്കപ്പെട്ട ദാറുല്‍ അമാന്‍ ഉപദേശക സമിതി മെമ്പറുമായ അബ്ബാസ് ബീഗത്തിന് സ്വീകരണം…
നേത്രാവതിക്ക് നീലേശ്വരത്ത് സ്‌നേഹോഷ്മള സ്വീകരണം
ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ നീ ലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ച കിട്ടിയ നേത്രാവതി എക്‌സ്പ്രസ്സിന് ശനിയാഴ്ച രാത്രി എട്ടുമണിക്ക് എന്‍.ആര്‍.ഡി.സി.യുടെ നേതൃത്യത്തില്‍ നീലേശ്വരത്ത്…