CLOSE

വിത്ത് മുതല്‍ കൊയ്ത്ത് വരെ കര്‍ഷകന്റെ പാടത്ത് പദ്ധതിയുമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം

Share

ജൈവ യന്ത്രവത്കൃത നെല്‍കൃഷിയില്‍ കര്‍ഷകര്‍ക്ക് പരിശീലനം

നെല്‍കൃഷിയില്‍ ജൈവകൃഷിരീതികളും യന്ത്രവത്ക്കരണവും പ്രായോഗികമാക്കാന്‍ ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് ഞാറ്റടി മുതല്‍ കൊയ്ത്ത് വരെയുള്ള ഘട്ടങ്ങളില്‍ പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പരിശീലനം നല്‍കുന്നു. നാല് മാസമാണ് പരിശീലനക്കാലയളവ്. ”യന്ത്രവത്കൃത ജൈവനെല്‍കൃഷി പരിശീലനം – വിത്ത് മുതല്‍ കൊയ്ത്ത് വരെ കര്‍ഷകന്റെ പാടത്ത്” പദ്ധതി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ കാരാട്ട് വയല്‍പാടശേഖരത്താണ് സംഘടിപ്പിക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സുവര്‍ണ്ണ ജൂബിലിയുടെയും ‘ആസാദി കാ അമൃത് മഹോത്സവി’ന്റെയും ഭാഗമായാണ് പരിശീലനം.

കാര്‍ഷിക യന്ത്രവല്‍ക്കരണത്തിലൂടെ തൊഴിലാളി ക്ഷാമം പരിഹരിക്കല്‍, തൊഴില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, ആരോഗ്യ സുരക്ഷ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നെല്‍കൃഷി യന്ത്രവല്‍ക്കരണ പരിശീലന പരിപാടിയില്‍ വിവിധ ഘട്ടങ്ങളിലായി ബ്രഷ് കട്ടര്‍, പവര്‍ ടില്ലര്‍, ട്രാക്ടര്‍, പായ ഞാറ്റടി, ഞാറ് നടീല്‍ യന്ത്രം, കളപറിക്കല്‍ യന്ത്രം, മെഷീന്‍ റിപ്പയര്‍ എന്നിവയില്‍ പരിശീലനം നല്‍കും.

ഞാറ് നടീല്‍ നടന്നു

കാരാട്ട് വയല്‍ പാടശേഖരത്ത് അഞ്ച് ഏക്കറിലേക്ക് ജൈവ നെല്‍വിത്ത് ഏഴോം -2′ ജൈവനെല്ലിനം ഗവേഷണ കേന്ദ്രത്തില്‍ ജൈവകൃഷിരീതിയില്‍ ഉല്പാദിപ്പിച്ച 150 കി. ഗ്രാം കേരള പിറവി ദിവനത്തിലാണ് ഗവേഷണകേന്ദ്രം മേധാവി ഡോ. ടി.വനജ, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാതയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 20 കര്‍ഷകര്‍ വിജയകരമായി മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തികരിച്ചു. നാലാം ഘട്ടമായ യന്ത്രവത്കൃത ഞാറ് നടീല്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭ കൃഷി സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ സി.ജാനകികുട്ടി അധ്യക്ഷത വഹിച്ചു. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി. വനജ, മുഖ്യപ്രഭാഷണം നടത്തി. ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയും പ്രൊജകട് ലീഡറുമായ അനുപമ. എസ് പദ്ധതി നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ എം. ബല്‍രാജ്, വീണ പി. കെ, ടി. മുഹമ്മദ് കുഞ്ഞി, ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ക്രിസ് ജോസഫ്, കൃഷി ഓഫീസര്‍ മുരളി, മൈനര്‍ ഇറിഗേഷന്‍ സബ്ഡിവിഷന്‍ അസ്സി.എക്സ്.എഞ്ചിനീയര്‍ സുധാകരന്‍ എ.പി., കാരാട്ട് വയല്‍ പാടശേഖര സമിതി സെക്രട്ടറി അനീസ് പി, കാര്‍ഷിക കര്‍മ്മ സേന സെക്രട്ടറി എന്‍. ഉണ്ണികൃഷ്ണന്‍, സി. കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു

ജൈവകൃഷിയുടെ സുരക്ഷിത ഭക്ഷണം, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കല്‍, യന്ത്രവത്ണത്തിലൂടെ തൊഴിലാളിക്ഷാമം പരിഹരിക്കല്‍, നെല്‍വയല്‍ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പദ്ധതി നടപ്പിലാക്കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *