കേരളത്തിന്റെ വടക്കേ ജില്ലയായ കാസര്‍കോട്ട് പട്ടണത്തില്‍ ഒരു കാലത്ത് പാര്‍ട്ടി ഓഫീസ് നര്മ്മാണത്തിനു പോലും സ്ഥലം കിട്ടിയിരുന്നില്ലെന്ന് മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ കമ്മറ്റി അംഗവുമായി കെ. കുഞ്ഞിരാമന് പറഞ്ഞു. ഇന്ത്യയിലുള്ള ഒരു പാര്‍ട്ടിക്കും ഈ സ്ഥിതി ഉണ്ടാവാന്‍ ഇടയില്ല. അന്ന് മഞ്ചേശ്വരം മണ്ഡലം പൂര്‍ണമായും കര്‍ണാടക സമിതിയുടെ കൈയ്യിലായിരുന്നു. കാസര്‍കോട് ലീഗിനും കോണ്‍ഗ്രസിനും സ്വാധീനം. 1957ലെ പ്രഥമ തെരെഞ്ഞെടുപ്പില്‍ കര്‍ണാടക സമിതിയുടെ എം. ഉമേഷ റാവു എതിരില്ലാതെയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. മറുപക്ഷത്തിന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും സാധിച്ചിരുന്നില്ല.
പിന്നീട് ജില്ല പിറവിയെടുക്കുമ്പോഴേക്കും മഞ്ചേശ്വരം ഇടതിന്റെ കൈയ്യിലെത്തിയെങ്കിലും കടുത്ത മല്‍സരമായിരുന്നു. ഡോ.സു്ബ്ബറാവുവിന്റെ വ്യക്തിപ്രഭാവം കൂടി വിജയത്തിന് കാരണമായി. സുബ്രറാവു കണ്ണൂര്‍ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തി. സംസ്ഥാനം പിറന്ന 1957 മുതല്‍ 80 വരേക്കും ലീഗിനും കാസര്‍കോട് തൊടാനായിരുന്നില്ല. ലീഗിന്റെ ആദ്യത്തെ എം.എല്‍.എയായിരുന്നു സി.ടി.അഹമ്മത് അലി.
ഇങ്ങനെ കോണ്‍ഗ്രസിന്റേയും, കര്‍ണാടക സമിതിയുടെയും ചരിത്ര സഞ്ചാരത്തിനിടയിലൂടെയാണ്. 1984 മെയ് 24ന് ജില്ലയുടെ പിറവി.
ജില്ല പിറന്നതിനു ശേഷവും ഏറെക്കാലം പാര്‍ട്ടിക്ക് ജില്ലാ കമ്മറ്റി ഓഫീസുണ്ടായിരുന്നില്ലെന്ന് കെ. കുഞ്ഞിരാമന് (മുന്‍എം.എല്‍എ ഓര്‍ക്കുന്നു) ടൗണില്‍, ലീഗ് ആഫിസിന്റെ ചുറ്റുവട്ടത്തു പഴയ ഓടിട്ട ഒരു കെട്ടിടത്തിലായിരുന്നു ഓഫീസ്. ലോക്കല്‍കമ്മറ്റി-മണ്ഡലം കമ്മറ്റി ആഫിസില്‍ തന്നെയായിരുന്നു ജില്ലാ കമ്മറ്റി ആഫീസും.
പുതിയ ജില്ലയുടെ ആസ്ഥാനം – കലക്ട്രേറ്റ് – വിദ്യാനഗറിലേക്ക് വരുന്നു എന്നു മനസിലായതോടെ പാര്‍ട്ടിക്ക് പൂതിയൊരു ഓഫീസ് വേണമെന്നായി. പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പണം സമാഹരിച്ചു തുടങ്ങിയെങ്കിലും എത്ര പണം നല്കിയാലും സ്ഥലം നല്കാന് ആരും തയ്യാറായില്ല.
സമരം ചെയ്യുന്ന പാര്‍ട്ടിക്ക് സ്ഥലം കൊടുത്താല്‍ എടങ്ങേറാകുമെന്ന പ്രചാരണം വ്യാപക്കപ്പെട്ടു. ഒടുവില്‍ എന്‍.എ അബൂബക്കര്‍ ഹാജി എന്ന ഔക്കര്ച്ചയുടെ ശ്രമഫലമായാണ് നിലവിലുള്ള ഓഫീസ് കെട്ടിടത്തിനു സ്ഥലം ലഭ്യമാക്കുന്നത്.
അക്കാലത്തെ കല്‍പ്പക ബസ് സര്‍വ്വീസ്, കല്‍പ്പക ട്രേഡേര്‍സ് തുടങ്ങി പ്രമുഖ വ്യവസായിയും, കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനുമായിരുന്നു നായന്മാര്മൂല സ്വദശി ഔക്കര്‍ച്ച. ഏത് പ്രക്ഷോഭ സമരത്തിനു മുന്നിലും ഔക്കര്‍ച്ച ഉണ്ടാകും, ചുമലില്‍ ചെങ്കൊടിയുമേന്തി സമരത്തിനെത്തും. ആളുകളെ സംഘടിപ്പിക്കാനും കേമനെന്ന് കെ. കുഞ്ഞിരാമന് സ്മരിക്കുന്നു.
പാര്‍ട്ടിക്ക് ആരും തന്നെ സ്ഥലം നല്‍കില്ലെന്ന് മനസിലായപ്പോള്‍ ഔക്കര്‍ച്ച തന്റെ സുഹൃത്തിനേക്കൊണ്ട് സ്ഥലം സ്വന്തം പേരില്‍ എഴുതി വാങ്ങി പാര്‍ട്ടിക്കു മറിച്ചു നല്‍കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതു കൊണ്ടുതന്നെ ആധാരച്ചിലവ് ഇരട്ടിച്ചു.
പാര്‍ട്ടി അംഗങ്ങള്‍ തങ്ങളുടെ ജോലിവിഹിതത്തില് നിന്നും സ്വരൂപിച്ചുണ്ടാക്കിയ മണ്ണില്‍ തൊഴിലാളി വര്‍ഗത്തിന്റെ വിയര്‍പ്പിന്റെ വിലയാണ് കാസര്‍കോട്ടെ എ.കെ.ജി മന്ദിരം. ഇന്ന് അതിന്റെ മുല്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു.
മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുന്ന പുതിയ കെട്ടിടം അമൂല്യമാണ്. ഈ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ സംഖ്യയും പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ, പാര്‍ട്ടിയുടെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ വേതന വിഹിതവും ചേര്‍ത്ത് സ്വരൂപിച്ചതാണ്. ഹൈവേ വികസനത്തിനു വേണ്ടി പഴയ കെട്ടിടം പൊളിച്ചു മാറ്റേണ്ടുന്ന സ്ഥിതി വന്നതിനാലാണ് പുതിയ കെട്ടിടം വേണ്ടിവന്നത്. ഇത്രയും വേഗത്തില്‍ ഇതുപോലൊരു കെട്ടിടം കാസര്‍കോടില്‍ നിര്‍മ്മിക്കാന്‍ മറ്റൊരു പ്രസ്ഥാനത്തിനും ചങ്കുറപ്പുണ്ടാകില്ലെന്നും മുന്‍ എം,എല്‍.എ ഓര്‍മ്മിച്ചു.
-പ്രതിഭാരാജന്‍