നടി ദിവ്യ ഗോപിനാഥും സംവിധായകന് ജുബിത്ത് നമ്രാടത്തും വിവാഹിതരായി. ആലങ്ങാട് കോങ്ങോര്‍പ്പിള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തലേന്ന് വധൂവരന്മാര്ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. പ്രണയവിവാഹമാണ് ഇരുവരുടേതും. ജുബിത്ത് സംവിധാനം ചെയ്ത ആഭാസം എന്ന ചിത്രത്തില്‍ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
‘ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയില്‍ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവര്‍ത്തിച്ചും സ്നേഹിച്ചും തര്‍ക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.’ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് ദിവ്യ സിനിമയിലെത്തുന്നത്. അയാള്‍ ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്