ഷാഹിദ് കപൂറും മൃണാല്‍ ഠാക്കൂറും ജേഴ്സിയുടെ പ്രമോഷനുകളുടെ തിരക്കിലാണ്. ഏറെ വൈകിയതിന് ശേഷം ഡിസംബര്‍ 31 ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാല്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ കാരണം, ജേഴ്സിയുടെ റിലീസ് തീയതി വീണ്ടും മാറ്റി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടു.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കൊവിഡ്, ഒമൈക്രോണ്‍ കേസുകളുടെ പശ്ചാത്തലത്തില്‍, ചില സംസ്ഥാനങ്ങള്‍ തിയേറ്ററുകള്‍, സ്പാകള്‍, ജിമ്മുകള്‍ തുടങ്ങിയ പൊതുയോഗങ്ങളുടെ സ്ഥലങ്ങള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. ഇക്കാരണത്താല്‍, ഷാഹിദ് കപൂറും മൃണാല്‍ താക്കൂറും അഭിനയിച്ച ജേഴ്സിയുടെ നിര്‍മ്മാതാക്കള്‍, ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. ജേഴ്സിയുടെ ട്രെയിലര്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ടിരുന്നു. 2020 ഡിസംബറില്‍ ഷാഹിദ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ജേഴ്സിയുടെ പുതിയ റിലീസ് തീയതി ഉടന്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.