ദുബൈ: വി റീഡ് വി ലീഡ് എന്ന മഹിത സന്ദേശവുമായി 2021 വര്‍ഷം വായനാ വര്‍ഷമായി കൊണ്ടാടികൊണ്ട് ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം പ്രവാസി മലയാള ലോകത്തിനു അഭിമാനിക്കാവുന്ന നേട്ടമാണെന്നും വായനയുടെ ലോകത്തേക്ക് പുതുതലമുറയെ ആകര്ഷിപ്പിക്കാന് ഇത് പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ നാമോരോരുത്തരും തയ്യാറാവണമെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഇ.പി ജോണ്സണ് പറഞ്ഞു. വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ സെന്ററിലെ ദുബൈ കെ.എം.സി.സി സ്റ്റാളില്‍ നടന്ന വായനയിലൂടെ ഒത്ത് ചേരല്‍ എന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിക്കാത്ത വായനയാണ് മനുഷ്യനെ സംസ്കാരചിത്തരാക്കുന്നതെന്നും അതിലേക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെയും നമുക്ക് സമ്മാനിക്കുന്നത് ഉദ്ബുദ്ധരായ സമൂഹത്തെയും നാടിന്റെ സാംസ്കാരികവും സാമൂഹികവുമായ വളര്ച്ചയെയാണെന്നും അദ്ദേഹം പറഞ്ഞു. വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി ജില്ലാ കെ.എം.സി.സി കമ്മിറ്റി ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന നിരവധി പരിപാടികളാണു സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ദുബായ് കെ എം സി സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
ദുബായ് കെ എം സി സി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തോട്ടി ഉദ്ഘാടനം ചെയ്തു.
കെ.എം സി സി ദുബൈ സംസ്ഥാന ഭാരവാഹികളായ അഷറഫ് കൊടുങ്ങല്ലൂര്‍, റഹീസ് തലശ്ശേരി, മുസ്തഫ വേങ്ങര, ഒ മൊയ്തു, മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ കല്‍മട്ട, ജില്ലാ ട്രഷറര്‍ ഹനീഫ ടീ ആര്,ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, എന്‍ എ എം ജാഫര്‍ ഷാര്‍ജ കെ.എം സി സി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് ജമാല്‍ ബൈത്താന്, ജില്ലാ ഭാരവാഹികളായ സി എച്ച് നൂറുദ്ദീന്‍, അബ്ബാസ് കെ.പി, ഫൈസല്‍ മുഹ്സിന്, അഷറഫ് പാവൂര്‍, സലാം തട്ടാനിച്ചേരി, മണ്ഡലം ഭാരവാഹികളായ ഇസ്മായില്‍ നാലാംവാതുക്കല്, ഹനീഫ ബാവ, സിദ്ധീഖ് ചൗക്കി, റഷീദ് ആവിയില്‍, ഇബ്രാഹിം ബേരിക്ക, സലാം മാവിലാടം,സുബൈര്‍ അബ്ദുല്ല, സുബൈര്‍ കുബനൂര്‍, സഫ് വാന്‍ അണങ്കൂര്‍, ഷാഫി ചെര്‍ക്കളം, അര്‍ഫാത്ത് അണങ്കൂര്‍, കാമില്‍ ബാങ്കോട്, ഹംസ മുക്കൂട്, ഹനീഫ കുമ്പഡാജ, എസ് കെ എസ് എസ് എഫ് നേതാക്കളായ സുബൈര്‍ മാങ്ങാട്, ഐ പി എം ഇബ്രാഹിം, സിദ്ധീഖ് കനിയടുക്കം, അന്താസ് ചെമനാട് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഫൈസല്‍ മൊഹ്സിന്‍ തളങ്കര നന്ദി പറഞ്ഞു.