CLOSE

വിമാനത്താവളത്തില്‍ തന്റെ വാച്ചുകള്‍ പിടിച്ചെടുത്തില്ലെന്ന് ഹാര്‍ദ്ദിക്

Share

മുംബയ്:ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ മുംബയ് വിമാനത്താവളത്തില്‍ വച്ച് തന്റെ പക്കല്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാത്ത അഞ്ച് കോടി രൂപ വിലയുള്ള വാച്ചുകള്‍ കസ്റ്റംസ് പിടിച്ചെടുത്തുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക്ക് പാണ്ഡ്യ.

ഒന്നരക്കോടിരൂപ വിലവരുന്ന ഒരു വാച്ചാണ് കൊണ്ടുവന്നതെന്നും അതിന് കസ്റ്രംസ് തീരുവ അടയ്ക്കാന്‍ താന്‍ സ്വമേധയാ കൗണ്ടറില്‍ പോവുകയായിരുന്നുവെന്നും ഹാര്‍ദിക് ട്വീറ്റ് ചെയ്തു. ദുബായില്‍ നിന്ന് നിയമാനുസൃതമായി വാങ്ങിയ സാധനങ്ങളെന്തെല്ലാമാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെന്നും അതിനായി എത്ര തീരുവ അടയ്ക്കാനും തയ്യാറാണെന്നും കസ്റ്റംസ് ആവശ്യപ്പെട്ട രേഖകള്‍ എല്ലാം സമര്‍പ്പിച്ചെന്നും ഹാര്‍ദിക് വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്ന ഉത്തരവാദിത്തപ്പെട്ട പൗരനാണ് താനെന്നും ഹാര്‍ദിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *