CLOSE

കുവൈത്ത് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രാര്‍ത്ഥനാ സദസും അനുശോചന യോഗവും നടത്തി

Share

കുവൈത്ത് സിറ്റി : കുവൈത്ത് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞു പോയ അബുദാബി കെഎംസിസി പബ്ലിക്ക് റിലേഷന്‍ കണ്‍വീനറും, യു എ ഇ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക പ്രതിനിധിയും, യുഎയിലും നാട്ടിലുമായിയുമായി ചെറുതും വലുതുമായ സംഘടനകളുടെ ഭാരവാഹിയും, യുവ വ്യവായിയും ജീവകാരുണ്യ പ്രവര്‍ത്തനും, ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന 500ല്‍ അധികം മ്യതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് മുന്‍പന്‍ന്തിയില്‍ നിന്നിരുന്ന കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്തെ എം എം നാസറിന്റെ പേരില്‍ പ്രാര്‍ത്ഥനാ സദസ്സും അനുശോചന യോഗവും കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ചു. ആയിരങ്ങളുടെ അത്താണിയായിരുന്ന നാസര്‍ സാഹിബിന്റെ വിയോഗം നാടിനും സമൂഹത്തിനും തീരാ നഷ്ടായി.
അബ്ബാസിയ ദാറുല്‍ തര്‍ബിയ്യ മദ്രസ സദര്‍ മുഅല്ലിം ഹമീദ് അന്‍വരിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ പ്രസിഡണ്ട് സുഹൈല്‍ ബല്ല അധ്യക്ഷതിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള കടവത്ത് ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് ആറങ്ങാടി അനുസ്മര പ്രഭാഷണം നടത്തി.
കെഎംസിസി സംസ്ഥാന ട്രഷറര്‍ എംആര്‍ നാസര്‍, കാഞ്ഞങ്ങാട് സാധു സംരക്ഷണ സമിതി പ്രസിഡണ്ട് യൂസുഫ് കൊത്തിക്കാല്‍, കെ ഇ എ പ്രതിനിധി സലാം കളനാട്, കാഞ്ഞങ്ങാട് യതീംഖാന പ്രസിഡണ്ട് മുഹമ്മദ് ആവിക്കല്‍, ഐഎംസിസി ചെയര്‍മ്മാന്‍ ഹമീദ് മധൂര്‍, ഒഐസിസി പ്രതിനിധി നാസര്‍ ചുള്ളിക്കര, കെഎംസിസി ജില്ലാ ഭാരവാഹികളായ ഹംസ ബല്ല, കെപി കുഞ്ഞബ്ദുള്ള, ഹമീദ് എസ്എം, സുബൈര്‍ കാടംങ്കോട് മണ്ഡലം പ്രതിനിധികളായ കബീര്‍ തളങ്കര, അഷറഫ് കോളിയടുക്കം, ഇബ്രാഹിം പിപി, അര്‍ഷാദ് അരിയില്‍, സിയാറത്തിങ്കര ജമാഅത്ത് പ്രതിനിധി അഹമ്മദ് സഫ, കൊളവയല്‍ ജമാഅത്ത് പ്രതീ നിധി ഖമറുദ്ദീന്‍ സി, ബല്ലാ കടപ്പുറം ജമാഅത്ത് പ്രതിനിധി എച്ച് മജീദ് സംസാരിച്ചു.
ഹസ്സര്‍ ബല്ല സ്വാഗതവും ഉസാമത്ത് ചിത്താരി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.