CLOSE

കാര്‍ഗില്‍ യു എ ഇ പ്രീമിയര്‍ ലീഗ് 2022, സീസണ്‍ 3 ലോഗോ പ്രകാശനം നവംബര്‍ 26ന്.

Share

കാര്‍ഗില്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് യു എ ഇ പ്രീമിയര്‍ ലീഗ് 2022, സീസണ്‍ 3 ലോഗോ പ്രകാശനം ദുബൈ അല്‍ നഹ്ദയില്‍ വെച് നടക്കും. പ്രസ്തുത പരിവാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും.കാര്‍ഗില്‍ ക്ലബ് രൂപീകൃതമായത് മുതല്‍ ഇന്ന് വരെ സ്തുതിയര്‍ഹമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കാര്‍ഗിലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ക്ലബ് ആണെങ്കിലും പിന്നീടങ്ങോട്ട് കാര്‍ഗില്‍ ഒരാവേശമായി മാറുകയായിരുന്നു. മുളിയാര്‍ പഞ്ചായത്തിലെ ചരിത്രത്തില്‍ തന്നെ കലാകായിക രംഗത് ഒരത്ഭുതം സൃഷ്ട്ടിച്ചു മുന്നേറുകയായിരുന്നു. കാര്‍ഗിലിലെ യു എ ഇ നിവാസികള്‍ പ്രൗഢഗംഭീരമായ ക്രിക്കറ്റ് മാമാങ്കമാണ് കഴിഞ്ഞ 2 തവണ സംഘടിപ്പിച്ചത്, വെറും കളി എന്നതിലുപരി അയല്‍നാടുകളുമായുള്ള ബന്ധം ദൃഢമാക്കാനും അതിലൂടെ നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി നില കൊള്ളാനും കാര്‍ഗില്‍ യു എ ഇ ഘടകത്തിന് സാധിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് പ്രീമിയര്‍ ലീഗിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് സീസണ്‍-3 വളരെ വിപുലമായ രീതിയില്‍ യു എ ഇ യുടെ തലസ്ഥാന നഗരിയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. യു എ ഇ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമാകമായി വിവിധ പരിപാടികള്‍ കാര്‍ഗില്‍ യു എ ഇ ആസൂത്രണം ചെയ്തിട്ടുണ്ട്.അതിലൂടെ നാട്ടിലെ സാമ്പത്തികമായി പിന്നോക്കമുള്ള കുടുംബത്തിലെ വിദ്യാര്‍ത്ഥികളുടെ പഠന ചിലവ് വഹിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണയിലാണ്. നാല് ടീമുകളിലായി അന്‍പതോളം താരങ്ങള്‍ അണിനിരക്കുന്ന ഒരു വമ്പന്‍ മാമാങ്കമാക്കി മാറ്റുക എന്നതാണ് സംഘാടക സമിതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *