കുവൈത്ത് : കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെയും , ഭാര്യയുടെയും , മറ്റു പ്രതിരോധ ഉദ്യോഗസ്ഥരുടെയും ദാരുണമായ വിയോഗത്തില്‍ കാസറഗോഡ് എക്സ്പാട്രിയറ്റ് അസോസിയേഷന് (കെ ഇ എ) കുവൈത്ത് അനുശോചിച്ചു.
രാജ്യത്തിനു വേണ്ടി അക്ഷീണം സേവനം ചെയ്യന്നവരുടെ വിയോഗം രാഷ്ട്രത്തിന് തീരാനഷ്ടമാണ്
ജ്വലിക്കുന്ന, പോരാട്ടത്തിന്റെയും, മനോര്വീര്യത്തിന്റെയും അഭിമാന സ്തംഭങ്ങളായിരുന്നവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും, രാജ്യത്തിന്റെയും സങ്കടത്തിലും, ദു:ഖത്തിലും കെ ഇ എ പങ്കു ചേരുന്നുവെന്നും കെ ഇ എ ഭാരവാഹികള്‍ അറിയിച്ചു.