ഷാര്‍ജ: പ്രവാസം ജീവിതം യാത്രകള്‍ എന്ന പുസ്തകം എഴുതി രചനാലോകത്ത് കയ്യൊപ്പ് ചാര്‍ത്തിയ ആസിഫ് അലി പാടലടുക്കയെ അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ഉപഹാരം നല്കി ആദരിച്ചു. കൂട്ടായ്മയുടെ മെമ്പറും കൂടിയാണ് ആസിഫ് അലി. അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മ നല്കുന്ന സ്നോഹോപഹാരം ചെയര്മാന് ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വെച്ച് സമര്‍പ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി സാദിഖ് ഹുദവി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.