CLOSE

കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കളളാര്‍ മണ്ഡലം കോണ്‍ഗ്രസ് 86-ാം ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു

Share

കളളാര്‍: കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കള്ളാര്‍ മണ്ഡലംകോണ്‍ഗ്രസ് 86-ാം ബൂത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വണ്ണാത്തികാനത്തു ചേര്‍ന്ന ബൂത്ത് കമ്മിറ്റി യോഗം കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി ചാരത്ത് ഉദ്ഘാടനം ചെയ്തു. സനോജ് ജോണ്‍ അധ്യക്ഷതത വഹിച്ചു. മണ്ഡലം സെക്രട്ടറി റോയി പറയക്കോണത്തു, ജോണി പെരുമാനൂര്‍, സജി ഒഴുകയില്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ബൂത്ത് പ്രസിഡന്റ് ആയി സനോജ് ജോണിനെ തിരഞ്ഞെടുത്തു. ഇ.കെ ഗോപാലന്‍ സ്വാഗതവും സാബു ചാക്കോ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *