ചീമേനി: സ്റ്റീല്‍ വ്യാപാര സ്ഥാപനത്തില്‍ അനധികൃത തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്തുന്നത് മൂലം തൊഴില്‍ നിഷേധിക്കപ്പെട്ടത് അന്വേഷിക്കാനെത്തിയ ചുമട്ട് തൊഴിലാളിയെ വാഹനത്തില്‍ കയറ്റി വധിക്കാന്‍ ശ്രമം. ടൗണിലെ ചുമട്ട്‌തൊഴിലാളി പിലാന്തോളിയിലെ കെ രാജേഷിനെ(40)യാണ് സ്ഥാപന ഉടമ മിനിലോറിയില്‍ പിടിച്ച് കയറ്റി ടൗണിലൂടെ ഓടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ആശുപത്രിയില്‍ ചികിത്സ തേടിയ ചുമട്ട്‌തൊഴിലാളി രാജേഷ് സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതനായിട്ടില്ല. തൊഴിലാളിയെ വാഹനത്തില്‍ കയറ്റി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്റ്റീല്‍ വ്യാപാരിയായ മോഹന്‍ലാലിനെ (48) ചീമേനി പോലീസ് അറസ്റ്റ് ചെയ്തു.