രാജപുരം: സഹകരണ-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്ന തൊഴിലാളികള്‍ നേരിടുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്നും, നിയമനുസൃത വേതനവും ആനുകൂല്യങ്ങളും ഉറപ്പ് വരുത്തണമെന്നും ഏജന്സിക്കളുടെയും, മാനേജ്മെന്റിന്റെയും ചൂഷണം അവസാനിപ്പിക്കണമെന്നും, സ്വകാര്യ ഏജന്‍സികളുടെ പ്രവര്‍ത്തനം നിയമനുസൃതമാണെന്ന് പരിശോധിക്കണമെന്നും കാസര്‍ഗോഡ് ജില്ലാ സെക്യൂരിറ്റി അന്റ് ഹൗസ് കീപ്പിംഗ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു)പനത്തടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ യൂണിയന് ജില്ലാ സെക്രട്ടറി നാരായണന് തെരുവത്ത്, ജില്ലാപ്രസിഡന്റ് സുഗജന്‍ കെ, ജില്ലാ എക്സി.അംഗം വിജയകുമാര്‍ ,സി പവിത്രന്,എം അനീഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.