രാജപുരം: നരിയന്റെ പുന്ന-കാപ്പും ക്കര പാലം. -പെരുമ്പള്ളി റോഡിലുള്ള മര ശിഖരങ്ങളും കാടുകളും വെട്ടി ശുചികരിച്ച് കുടുംബൂര്‍ -കനിലടുക്കം നരിയന്റെ പുന്ന ജനശ്രീ സുസ്ഥിര മിഷന് നവനീതം, നവ മിത്രം യൂണിറ്റുകള്‍.
ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡില്‍ മാലക്കല്ല് മുതല്‍ ചിറക്കോട് വരെയുള്ള ഭാഗങ്ങളില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ നവംബര്‍ 15 മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പകരം യാത്രാ സൗകര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് റോഡിന്റെ കാടുവെട്ടി ബസ് ഗതാഗതത്തിന് അനുയോജ്യമാക്കിയത്. കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോസഫ് പാറത്തട്ടേല്‍ ശിവജി നരിയെന്റ പുന്ന ,സംഘം ഭാരവാഹികളായ രവീന്ദ്രന്, മോഹനന്, സുരേഷ്, സത്യരാജ് എന്നിവര്‍ നേതൃത്വം നല്കി.