CLOSE

കാസര്‍കോട് ജില്ലയില്‍ 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 111 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

Share

കാസര്‍കോട്: ജില്ലയില്‍ 110 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 111 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1000പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 623

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5464 പേര്‍

വീടുകളില്‍ 4967പേരും സ്ഥാപനങ്ങളില്‍ 497പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള ത് 5464 പേരാണ്. പുതിയതായി 230പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1957 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1637 ആന്റിജന്‍ 312 ട്രൂനാറ്റ് ) 363 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.631 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 135 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 111പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതുവരെ 140486 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 138311പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *