പാലക്കുന്ന്: ഉദമംഗലം പ്രിയദര്‍ശിനി 82-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ശിശുദിനം ആചരിച്ചു. ചാച്ചാജിക്ക് പുഷ്പാര്‍ച്ചന നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഗീതാകൃഷ്ണന്‍ പതാക ഉയര്‍ത്തി. ബൂത്ത് പ്രസിഡന്റ് പി.അര്‍ ചന്ദ്രന്‍, മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരി ശ്രീധരന്‍, ബിന്ദു വിജയന്‍, കെ.വി രാഘവന്‍, ബാലന്‍ കാവുങ്കാല്‍, പി.ആര്‍ രാജിക, രാജഗോപാലന്‍, ചന്തുട്ടി, ചിത്രലേഖ, നിനിഷ്, അനീഷ് പണിക്കര്‍ എന്നിവര്‍ സംബന്ധിച്ചു.