CLOSE

വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കെ.എസ്. ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു

Share

പനത്തടി : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കെ.എസ് ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാരംഭിക്കണമെന്നും, കൂടുതല്‍ ബസ്സര്‍വ്വീസുകള്‍ആരംഭിക്കണമെന്നും,പനത്തടി ഗ്രാമ പഞ്ചായത്തിലെ ജനവാസ മേഖലയായ പന്തിക്കാല്‍ , നീലച്ചാല്‍ പ്രദേശത്ത് സൗരോര്‍ജ വേലി നിര്‍മ്മിക്കണമെന്നും റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. പനത്തടിപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.ആര്‍. ബിജു, പി.കെ. സൗമ്യ മോള്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.പ്രഭാകരന്‍, ബി. സേസപ്പ , വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ , സെക്രട്ടറി ആര്‍.കെ.രാഹുല്‍, എം.ബാലു, എം.കെ.സുരേഷ്, ബി.സുരേഷ് എന്നിവര്‍ സംസാരിച്ചു.
പുതിയ പ്രസിഡന്റായി പി. നിര്‍മ്മല, വൈസ് പ്രസിഡന്റ് – അരുണ്‍ ജാനു, ട്രഷറര്‍ – പി.കൃഷ്ണകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *