CLOSE

വീണ്ടും കാട്ടനയുടെ വിളയാട്ടം പനത്തടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കൊളപ്പുറം – മൊട്ടയം കൊച്ചിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

Share

രാജപുരം: പനത്തടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ കൊളപ്പുറം – മൊട്ടയം കൊച്ചിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ ആനകളാണ് കോളിച്ചലിലെ എ.ജെ ആന്‍ഡ്രൂസ് , ഓലിക്കല്‍ ജോര്‍ജ് , തച്ചന്‍കോട് ജോയി തുടങ്ങിയവരുടെ തോട്ടത്തില്‍ എത്തി തെങ്ങുകള്‍ നശിപ്പിച്ചത്. അമ്പതോളം തെങ്ങുകളാണ് നശിപ്പിച്ചത്. എല്ലാ ദിവസവുംആനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാണെന്ന്‌നാട്ടുകാര്‍ പറയുന്നു .കൃഷി നശിപ്പിച്ച പ്രദേശം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ് സന്ദര്‍ശിച്ചു

Leave a Reply

Your email address will not be published. Required fields are marked *