കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മാണം പുരോഗമിക്കുകയാണെന്നും ഇതിനെതിരെ ഉയര്‍ന്നിട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് അറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് ഡിസംബര്‍ ഒന്നിന് പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് വാര്‍ത്ത വന്നത്. മെഡിക്കല്‍ കോളേജ് അക്കാഡമിക് ബ്ളോക്ക് നിര്‍മാണം പൂര്‍ത്തിയായി. ആശുപത്രി ബ്ളോക്കിന്റെ നിര്‍മാണം നടക്കുന്നു. മെഡിക്കല്‍ കോളേജിലെ ഔട്ട് പേഷ്യന്റ് സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.