പാലക്കുന്ന് : ഉദുമ ഗ്രാമ പഞ്ചായത്തിന് കീഴില്‍ മുദിയക്കാല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററായി ഉയര്‍ത്തി. ഇതിന്റെ ഭാഗമായി, ആയുര്‍വേദ ഡിസ്പെന്സറിയില് ദേശീയ ആയുഷ്മിഷന്, ആയുഷ് ഡിപ്പാര്‍ട്ട്മെന്റ് , ഉദുമ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഔഷധസസ്യത്തോട്ടം നിര്‍മിക്കും. ഇതിനായി ജനകീയ കമ്മറ്റിയും രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മിയുടെ അധ്യക്ഷയായി. വാര്‍ഡ് അംഗം പുഷ്പാവതി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍, മുന്‍ പഞ്ചായത്തംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി ലക്ഷ്മി ചെയര്‍പേഴ്സണും ഡോ. ജയ കണ്‍വീനറുമായി ജനകീയ കമ്മറ്റി രൂപീകരിച്ചു.