ഉദുമ: ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് സഹകരണ സംഘത്തിന്റെ 32-ാമത് ഇന്ത്യന്‍ കോഫീ ഹൗസ് ശാഖ ഉദുമയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്ലട്ര കോംപ്ലക്സില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന് എ.കെ.ജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സംഘം പ്രസിഡന്റ് പി.വി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വി ലക്ഷ്മി കല്ലട്ര അബ്ദുല്‍ റഹ്മാന് സാധനങ്ങള്‍ നല്കി ആദ്യവില്‍പ്പന നിര്‍വഹിച്ചു. രാഷ്ട്രീയപാര്‍ട്ടി പ്രതിനികളായ മധു മുദിയക്കാല്‍, ബി ബാലകൃഷ്ണന്, കാപ്പില്‍ കെ.ബി.എം ഷെരീഫ്, കെ വിനായക് പ്രസാദ്, വി മോഹനന്, മുഹമ്മദ് കോടിയില്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ എ.വി.എസ് ഹരിഹരസുദന്‍, ടി.സി സുരേഷ്, സഹകരണ സംഘടനാ ഭാരവാഹികളായ എം.എം മനോഹരന്, കെ.വി ഭാസ്കരന്, തുടങ്ങിയവര്‍ സംസാരിച്ചു. സംഘം സെക്രട്ടറി വി.കെ ശശിധരന് സ്വാഗതവും, വൈസ് പ്രസിഡന്റ് കെ.കെ ഷെറീഷ്കുമാര് നന്ദിയും പറഞ്ഞു.