ചെറുവത്തൂര്‍: കാസര്‍കോട് ജില്ലാ കാരംസ് അസോസിയേഷന്‍ ഇതാദ്യമായി നടത്തുന്ന ജില്ലാ കാരംസ് ചാമ്പ്യന്‍ഷിപ്പിന് എന്‍ട്രികള്‍ ക്ഷണിച്ചു.
നവംബര്‍ 21 ഞായറാഴ്ച ചെറുവത്തൂരില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ്, വിമന്‍സ്, വെറ്ററന്‍സ് വിഭാഗങ്ങളില്‍ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങളുണ്ടാകും. 17 വയസ് മുതല്‍ 45 വരെ പ്രായമുള്ള സ്ത്രീ പുരുഷന്മാര്‍ക്ക് വിമന്‍സ്, മെന്‍സ് വിഭാഗത്തിലും 45 ന് മേല്‍ പ്രായമുള്ള സ്ത്രീ പുരുഷമാര്‍ക്ക് വെറ്ററന്‍സ് വിഭാഗത്തിലും മത്സരിക്കാം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെയും തിരഞ്ഞെടുക്കും. പങ്കെടുക്കുന്നവര്‍ നവംബര്‍ 18 ന് വൈകുന്നേരം 5 മണിക്കകം താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ പേരു നല്‍കണം. നിശ്ചിത സമയത്തിലും വൈകി കിട്ടുന്ന എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല. കോവിഡ് നിയന്ത്രണങ്ങളോടെ നടത്തുന്ന മത്സരത്തില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യിലുള്ളവര്‍ക്ക് മാത്രമാകും പ്രവേശനം. ടൂര്‍ണമെന്റ് ദിവസം രജിസ്‌ട്രേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖകള്‍ എന്നിവയും ഹാജരാക്കണം. ഫോണ്‍:9447297441, 8281422443.