രാജപുരം: വന്യമൃഗ അക്രമണത്തില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും, കഴിഞ്ഞ ദിവസങ്ങളില്‍പനത്തടി പഞ്ചായത്തിലെ മൊട്ടയം കൊച്ചി പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങികൃഷി നശിപ്പിച്ചകര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഇന്‍ഫാം പനത്തടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ വനംവകുപ്പ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഇന്‍ഫാം ദേശീയ ഡയറക്ടര്‍ മോണ്‍ ജോസഫ് ഒറ്റപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍, മൊട്ടയംകൊച്ചിയിലെ കര്‍ഷകരായ അപ്പച്ചന്‍ ഓലിക്കല്‍, ബിനു, എന്നിവര്‍ പ്രസംഗിച്ചു. അജി പൂന്തോട്ടത്തില്‍ പ്രമേയം അവതരിപ്പിച്ചു.
മേഖല ഡയറക്ടര്‍ ഫാ.ജോര്‍ജ് എളുക്കുന്നേല്‍ സ്വാഗതവും ജോയി തോട്ടത്തില്‍ നന്ദിയും പറഞ്ഞു