പാലക്കുന്ന് : സ്ഥാനികസ്ഥാനത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍, ഗുരുപൂജ പുരസ്ക്കാരം നേടിയ കുഞ്ഞിക്കോരന് പണിക്കര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട തവവാട് കമ്മിറ്റി അംഗം വി.കെ അനിത എന്നിവരെ അടുക്കം വലിയവീട് തറവാട് ഭരണ സമിതി ആദരിച്ചു. പ്രസിഡന്റ് അമ്പാടി ചെര്‍ക്കള, സെക്രട്ടറി ഭരതന് പോര്‍ക്കളം, ട്രഷറര്‍ കെ.വി ദാമോദരന്‍, പാലക്കുന്ന് ക്ഷേത്രം കേന്ദ്ര കമ്മിറ്റി അംഗം എന്‍. അച്യുതന്, മാധവി കളനാട് എന്നിവര്‍ സംസാരിച്ചു.