കാസറഗോഡ് : കാസറഗോഡ് ആനവാതുക്കല്‍ വലിയ വീട് തറവാട് വാര്‍ഷിക ജനറല്‍ ബോഡി ചേര്‍ന്നു. കേരളാ ഗ്രാമീണ്‍ ബാങ്ക് റിട്ട. റീജണല്‍ മാനേജര്‍ ദാമോദരന്‍ പരിവാടി ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് സുരേഷ് സുര്‍ലു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ ജനപ്രതിനിധികളേയും ഉന്നത വിജയം നേടിയ തറവാട്ടു അംഗങ്ങളായ വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്്കി അനുമോദിച്ചു. യോഗത്തില്‍ സുകുമാരന്‍ കുതിരപ്പാടി, വിനയന് കേളുഗുഡെ, ഉദയന്‍ ഉദയഗിരി, കുമാരന് തിരുവക്കോളി, ഉഷ കാസറഗോഡ്, രജനി പെരിയ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസിഡന്റ് സുരേഷ് സുര്‍ലു വൈസ് പ്രസിഡന്റ്മാര്‍ ജയചന്ദ്രന് അടുക്കത്ത്ബയല്‍, പദ്മനാഭന് അടുക്കത്ത്ബയല്‍, അരവിന്ദന് പാറക്കട്ട, രാമകൃഷ്ണന് മീപ്പുരിഗിരി, ടി കുമാരന് ബേക്കല്‍ സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടി, ജോയിന്‍ സെക്രട്ടറിമാര്‍ ജയപ്രകാശ് ബേള, ഉമേശ് പട്ട്ള, പ്രശാന്ത് പെര്‍വാര്‍ഡ് ട്രഷറര്‍ വിനയന് കേളുഗുഡെ.