CLOSE

ആദിവാസി കോണ്‍ഗ്രസ് കളളാര്‍ മണ്ഡലം കമ്മിറ്റി രാജപുരം തപാല്‍ ഓഫീസ്‌ന് മുന്നില്‍ ധര്‍ണ നടത്തി

Share

രാജപുരം: എസ് സി, എസ് ടി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം നല്‍കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനക്കെതിരെ ആദിവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമിറ്റി രാജപുരം തപാല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സമരം ഡി സി സി ജനറല്‍ സെക്രട്ടറി പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. ആദിവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുന്ദരന്‍ അധ്യക്ഷത വഹിച്ചു.കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബി അബ്ദുള്ള, ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം കെ മാധവന്‍ നായര്‍, ആദിവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം, കള്ളാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സജി പ്ലാച്ചേരി, വി കെ ബാലകൃഷ്ണന്‍ , മോഹനന്‍ കൊറത്തിക്കല്ല് എന്നിവര്‍ സംസാരിച്ചു. ആദിവാസി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രസന്നന്‍ സ്വാഗതവും ,പ്രഭാകരന്‍ കോട്ടകുന്ന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.