കാഞ്ഞങ്ങാട്: കവ്വായി ശ്രീ വിഷ്ണുമൂര്‍ത്തി ദേവാലയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്ളിയറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് നടത്തി. പുല്ലൂര്‍ ലോഹിതാക്ഷന്‍ ആചാരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര സ്ഥാനികരും പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു. ദേവാലയത്തിലെ നാള്‍ മരം മുറിക്കല്‍ ചടങ്ങ് നവംബര്‍ 21 ഞായറാഴ്ച രാവിലെ നടക്കും.