പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ നടതുറന്നു. ഉച്ചയ്ക്ക് അരിത്രാവലും വൈകുന്നേരം തണ്ണോടി നിവേദ്യ വിതരണം നടന്നു. രാത്രി അരങ്ങില്‍ അടിയന്തിരവും തുടര്‍ന്ന് നിര്‍മാല്യ വിതരണവും അന്നദാനവുമുണ്ടായിരുന്നു. ഉത്സവത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ കുഞ്ഞിമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം സ്ഥാനികന്‍ കുഞ്ഞമ്പു അന്തിത്തിരിയന്‍ ഭദ്രദീപം തെളിച്ചു.
ഭരണ സമിതി പ്രസിഡന്റ് തമ്പാന്‍ ചേടിക്കുന്ന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ മേല്‍ബാര അധ്യക്ഷനായി. സെക്രട്ടറി അമ്പു ഞെക്ലി, ജോ.സെക്രട്ടറി നാരായണന്‍ ചാലിങ്കാല്‍, ട്രഷറര്‍ കെ.വി ബാലചന്ദ്രന്‍, കണിയാമ്പാടി പ്രാദേശികം പ്രസിഡന്റ് എം.എസ് ശശി എന്നിവര്‍ പ്രസംഗിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു. തിരൂര്‍ കൂട്ടായ്മയാണ് പുരസകാരവും ക്യാഷ് അവാര്‍ഡും സ്‌പോണ്‍സര്‍ ചെയ്തത്.