CLOSE

സൗന്ദര്യലഹരി സമൂഹ പാരായണ യജ്ഞ സമര്‍പ്പണം: ജില്ലയില്‍ 6 കേന്ദ്രങ്ങള്‍

Share

നീലേശ്വരം: ശൃംഗേരി മഠത്തിന്റെ നിര്‍ദേശപ്രകാരം തൃക്കാര്‍ത്തിക ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സൗന്ദര്യലഹരി സമൂഹ പാരായണ യജ്ഞ സമര്‍പ്പണത്തോടനുബന്ധിച്ച് ജില്ലയില്‍ 6 കേന്ദ്രങ്ങളില്‍ പാരായണയജ്ഞം നടക്കും. 19 ന് വൈകുന്നേരം 5 മണിക്കാണ് ചടങ്ങ്. നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം, മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രം, കൊട്ടോടി പേരടുക്കം ദുര്‍ഗാ ഭഗവതി ക്ഷേത്രം, കാസര്‍കോട് ചിന്മയ മിഷന്‍, മല്ലികാര്‍ജുന ക്ഷേത്രം, ഉപ്പള കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം എന്നിവിടങ്ങളിലാണ് ജില്ലയിലെ പാരായണ കേന്ദ്രങ്ങള്‍. ഇവിടങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീശങ്കരം സനാതന ധര്‍മ പഠനകേന്ദ്രം ആചാര്യന്‍ സ്വാമി ഭൂമാനന്ദ പുരി അധ്യക്ഷത വഹിച്ചു.

സംസ്‌കൃത ഭാരതി വിശ്വവിഭാഗം സെക്രട്ടറി ഡോ.പി.നന്ദകുമാര്‍, സൗന്ദര്യ ലഹരി ഉപാസനാ മണ്ഡലി അധ്യയന വിഭാഗം സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, സംസ്ഥാന സംയോജകന്‍ വി.എം.അജയകുമാര്‍, സാങ്കേതിക വിഭാഗം സംയോജന്‍ എ.വി.നാരായണ ശര്‍മ, തന്ത്രി ഇടമന ഈശ്വരന്‍ എമ്പ്രാന്തിരി, ജില്ലാ സൗന്ദര്യലഹരി ഉപാസനാ മണ്ഡലി മേഖലാ സംയോജകരായ കെ.ഹരിഹരന്‍, ശ്രീധരന്‍ ഇടമന, സതീഷ് കനകപ്പള്ളി, കെ.എം.വിനോദ് ,എം. ചന്ദ്രശേഖരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാസര്‍കോട് ചിന്മയാ മിഷന്‍, കൊണ്ടേവൂര്‍ നിത്യാനന്ദ യോഗാശ്രമം എന്നിവിടങ്ങളിലും സംസ്ഥാന ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. ചിന്മയ മിഷന്‍ കേരള ഘടകം തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി യോഗാനന്ദ സരസ്വതി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *