രാജപുരം: കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗം കള്ളാറില്‍ വെച്ച് നടന്നു. സംഘം പ്രസിഡന്റ് എം. കെ. മാധവന് നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘം സെക്രട്ടറി മിഥുന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണാസമിതി അംഗങ്ങളായ സുരേഷ് ഫിലിപ്പ് , ബാലകൃഷ്ണന് വി കെ , ഗിരീഷ് കുമാര്‍, ജോസ് വി എസ്, സൈമണ്‍, പ്രസന്നന്, രാമചന്ദ്രന്, ജൂലി ജോസഫ്, ലൈസമ്മ, ഷൈജ ബേബി, രത്നാവതി എന്നിവര്‍ സംബന്ധിച്ചു.