CLOSE

നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് ഇന്ന് രാത്രി ഒന്നര മണിക്കൂര്‍ അടച്ചിടും

Share

നീലേശ്വരം: ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റ് വഴി ഇന്ന് (ബുധന്‍) രാത്രി ഒന്നര മണിക്കൂര്‍ റോഡ് ഗതാഗതം സ്തംഭിക്കും.
രാത്രി 10 മണി മുതല്‍ 11.30 വരെയാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം നിയന്ത്രണമെന്ന് നീലേശ്വരം എസ് ഐ, ഇ. ജയചന്ദ്രന്‍ അറിയിച്ചു. അമ്പലത്തറ സോളാര്‍ പാര്‍ക്കിലേക്ക് ട്രാന്‍സ്‌ഫോര്‍മറുമായി എത്തിയ കൂറ്റന്‍ ലോറി കടത്തിവിടുന്നതിന് വേണ്ടിയാണിത്. ഇതിനായി ഗേറ്റിന് ഇരുവശത്തെയും ക്രോസ് ബാറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാലും റെയില്‍വേ വൈദ്യുത ലൈന്‍ ഓഫ് ചെയ്യേണ്ടതിനാലുമാണ് ക്രമീകരണമേര്‍പ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *